ആലുവ∙ എടത്തല കുഴിവേലിപ്പടി തേക്കിലക്കാടുമൂല ഭാഗത്തു കുഴിക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിന്റെ അകത്തെ 4 ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് ഏകദേശം 9,000 രൂപയും ഓഫിസിൽ സൂക്ഷിച്ചിരുന്ന ഒരു പവൻ തൂക്കമുള്ള 12 സ്വർണത്താലികളും അപഹരിച്ചു.
ഓഫിസിനുള്ളിലെ അലമാരയിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്. വാതിലിന്റെ താഴ് പൊളിച്ചാണ് അകത്തു കടന്നത്.
സിസിടിവി ക്യാമറകളുടെ ഡിവിആർ വച്ചിരുന്ന ഇരുമ്പു പെട്ടിയും മോഷ്ടിച്ചു. പൊലീസ് അന്വേഷണം തുടങ്ങി.
ബുധനാഴ്ച രാത്രി 8നും ഇന്നലെ പുലർച്ചെ 5.30നും ഇടയ്ക്കാണ് കവർച്ച. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

