അങ്കമാലി ∙ സേവന, വേതന കരാർ പുതുക്കി നിശ്ചയിക്കണമെന്നും കൂലിവർധിപ്പിക്കണെമെന്നും ആവശ്യപ്പെട്ട് അങ്കമാലി, കാലടി, അത്താണി, കൊരട്ടി മേഖലകളിലെ സ്വകാര്യബസ് ജീവനക്കാർ നാളെ സൂചനാ പണിമുടക്ക് നടത്തും. 2022 സെപ്റ്റംബർ 16ന് റോജി എം.ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ ഉണ്ടാക്കിയ കരാറിന്റെ കാലാവധി സെപ്റ്റംബർ 15ന് അവസാനിച്ചു.
തുടർന്ന് യൂണിയനുകൾ ബസ് ഉടമാ സംഘടനകൾക്കു നോട്ടിസ് നൽകി. നടപടി ഇല്ലാത്തതിനാലാണു പണിമുടക്ക്.
ജൂലൈ 15ന് ജീവനക്കാർ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചതിനെത്തുടർന്നു നടന്ന ചർച്ചയിൽ ജൂലൈ 31 നു മുൻപായി പുതുക്കിയ കൂലി വർധന നൽകാമെന്നു പറഞ്ഞിരുന്നു.
എന്നാൽ വിദ്യാർഥികളുടെ ചാർജ് വർധിപ്പിച്ച ശേഷം കൂലി വർധിപ്പിക്കാമെന്ന ഇപ്പോഴത്തെ നിലപാടിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.
ജീവനക്കാർ സമരത്തിൽ നിന്നു പിന്തിരിയണമെന്ന് ബസുടമകൾ ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ ടിക്കറ്റ് നിരക്കിൽ വരുത്തണമെന്ന ആവശ്യത്തിൽ തൊഴിലാളി യൂണിയനുകളും സഹകരിക്കണം.
വിദ്യാർഥികളുടെ പുതിയ നിരക്കു പ്രാബല്യത്തിൽ വന്നതിനു ശേഷം കൂലി വർധിപ്പിക്കാമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മേഖലാ പ്രസിഡന്റ് എ.പി.ജിബി, സെക്രട്ടറി ബി.ഒ.ഡേവിസ് എന്നിവർ അറിയിച്ചു. കാലടിയിലെ ബസ് സ്റ്റാൻഡ് അടയ്ക്കൽ, അങ്കമാലിയിലെ ഗതാഗതക്കുരുക്ക് തുടങ്ങിയ വിഷയങ്ങളെത്തുടർന്നു ബസ് സർവീസ് താളം തെറ്റി. പരിഹരിക്കുന്നതിനു പൊലീസോ പഞ്ചായത്തോ നഗരസഭയോ താൽപര്യമെടുക്കുന്നില്ല.
ഗതാഗതക്കുരുക്ക് മൂലം ട്രിപ്പുകൾ നഷ്ടപ്പെടുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]