കൊച്ചി ∙ വൈറ്റില ജംക്ഷനിൽ വടക്കു ഭാഗത്തായി പുതിയ ബസ് സ്റ്റാൻഡ് നിർമിക്കാൻ നിർദേശം. മേൽപാലത്തിനു സമീപത്തായി ഇടപ്പള്ളി ഭാഗത്തേക്കുള്ള ബസുകൾ നിർത്തി ആളുകളെ കയറ്റുന്ന ഭാഗത്താണു ബസ് സ്റ്റാൻഡ് നിർമിക്കാൻ നിർദേശിച്ചിട്ടുള്ളത്.
കോർപറേഷനും തദ്ദേശ വകുപ്പിന്റെ ആസൂത്രണ വിഭാഗവും ചേർന്നു തയാറാക്കിയ വൈറ്റില പ്രാദേശിക വികസന പദ്ധതിയിൽ (ലാപ്) പുതിയ ബസ് സ്റ്റാൻഡിനുള്ള നിർദേശവും ഉൾപ്പെട്ടിട്ടുണ്ട്.
വൈറ്റില ജംക്ഷനു വടക്കു ഭാഗത്തായി ദേശീയ പാതയുടെയും തമ്മനം ഭാഗത്തേക്കുള്ള റോഡിന്റെയും (മഹാകവി വൈലോപ്പിള്ളി റോഡ്) ഇടയിലുള്ള ഭാഗമാണു ബസ് സ്റ്റാൻഡിനായി പരിഗണിക്കുന്നത്. ആലുവ, കാക്കനാട്, പറവൂർ, ഇടപ്പള്ളി, തമ്മനം ഭാഗത്തേക്കു പോകുന്ന ബസുകൾ ആളുകളെ കയറ്റുന്നത് വൈറ്റില ജംക്ഷനു വടക്കു ഭാഗത്തുള്ള സ്ഥലത്താണ്.
ഇവിടെ വിശാലമായ സ്ഥലമുണ്ടെങ്കിലും യാത്രക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങളോ ബസ് കാത്തിരിക്കാനുള്ള സൗകര്യമോ ഇല്ല.
ഈ സ്ഥലം ഘടനാപരമായി ആസൂത്രണം ചെയ്തു ഗതാഗത നിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണു പുതിയ സ്റ്റാൻഡിനുള്ള നിർദേശം. ബസ് ഷെൽറ്റർ, പാർക്കിങ് സ്ഥലം, ഭക്ഷ്യ സ്റ്റാളുകൾ, ശുചിമുറികൾ, ബസുകൾക്കും ഓട്ടോകൾക്കും നിർത്തി ആളെയിറക്കാനും കയറ്റാനുമുള്ള ഇടങ്ങൾ, ഇൻഫർമേഷൻ കിയോസ്ക് തുടങ്ങിയ സംവിധാനങ്ങളാണു വിഭാവനം ചെയ്യുന്നത്.
ഇവിടെ വഴിയോര കച്ചവടങ്ങളുണ്ടെങ്കിലും അതിന് ഏകരൂപമില്ല. അവയെ ഏകോപിപ്പിച്ച് അംഗീകാരമുള്ള ഭക്ഷ്യ സ്റ്റാളുകളാക്കി മാറ്റാനും നിർദേശമുണ്ട്.
ഇതോടൊപ്പം തന്നെ വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ രണ്ടാം ഘട്ട
വികസനത്തിനുള്ള നിർദേശവുമുണ്ട്. കൂടുതൽ നിക്ഷേപ സാധ്യത പ്രയോജനപ്പെടുത്തി നിലവിലെ ഹബ്ബിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനും നിലവിൽ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങൾ പ്രയോജനപ്പെടുത്താനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
നഗരത്തിലെ ഏറ്റവും ആകർഷകമായ വിനോദ, വിശ്രമ കേന്ദ്രമായി ഈ മേഖല വികസിപ്പിക്കാമെന്നും കണക്കുകൂട്ടുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

