കുമ്പളം ∙ നിർദിഷ്ട കുമ്പളം- തേവര പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണത്തിനായി സ്ഥലം ഏറ്റെടുക്കൽ ഒരു മാസത്തിനകം പൂർത്തിയാകുമെന്നു പ്രതീക്ഷിക്കുന്നതായി കെ.ബാബു എംഎൽഎ.
സ്ഥലമുടമകൾക്കു തുക കൈമാറുന്നത് സാങ്കേതിക കാരണങ്ങളിൽ തട്ടി നിൽക്കുന്നതു സംബന്ധിച്ച് പ്രത്യേക തഹസിൽദാറുമായി നടത്തിയ ചർച്ചയ്ക്കു ശേഷം എംഎൽഎ ‘മനോരമ’യോടു പ്രതികരിക്കുകയായിരുന്നു.
കുമ്പളം, തേവര വില്ലേജുകളിലായി 30 സെന്റ് സ്ഥലമാണ് ഏറ്റെടുക്കുന്നത്. 7.95 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
കുമ്പളത്ത് 9 പേരുടെ സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഇതിൽ 7 പേർ പ്രത്യേക തഹസിൽദാർക്ക് രേഖകൾ കൈമാറി.
3 പേരുടെ ഡ്രാഫ്റ്റ് തയാറായത് കലക്ടറുടെ അനുമതിക്കായി അയച്ചു. 10 ലക്ഷം രൂപയിൽ കൂടുതലുള്ള തുകകൾ സർക്കാരിന്റെ പ്രത്യേക അനുമതിക്കായി അയച്ചു.
അനുമതി കിട്ടുന്ന മുറയ്ക്ക് സ്ഥലമുടമകളുടെ അക്കൗണ്ടിൽ പണം എത്തും.
പലരുടെയും ആധാരം ബാങ്കിൽ ആയതാണ് നടപടികൾക്കു തടസ്സമാകുന്നത്. ഇത് ഒഴിവാക്കാനുള്ള നിർദേശം ബാങ്കുകൾക്ക് നൽകുമെന്ന് പ്രത്യേക തഹസിൽദാർ പറഞ്ഞു.
ആധാരം തങ്ങളുടെ കൈവശമാണെന്ന രേഖ ബാങ്കുകൾ നൽകുന്ന മുറയ്ക്ക് പണം ബാങ്കിലേക്കു നൽകും. രണ്ടാഴ്ചയ്ക്കുള്ളിൽ ഇതു പൂർത്തിയാക്കാനാകും.
അതിനു ശേഷവും പണം കൈമാറാനായില്ലെങ്കിൽ പണം കോടതിയിൽ കെട്ടിവയ്ക്കും. അത് സംഭവിക്കാതിരിക്കണമെങ്കിൽ സ്ഥലമുടമകൾ കൂടി സഹകരിക്കണമെന്നും തഹസിൽദാർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]