
കൊച്ചി ∙‘താഴെ ഭൂമിയിലേക്കു നോക്കുമ്പോൾ നല്ല ഭംഗിയാണ്. അവിടെ വീട്ടുകാരും കൂട്ടുകാരുമൊക്കെ ഉണ്ടല്ലോ.
ഇവിടെയിരിക്കുമ്പോൾ ഒറ്റപ്പെടലുണ്ട്’– ആക്സിയം മിഷൻ പൂർത്തിയാക്കി ശുഭാംശു ശുക്ല മടങ്ങിയെത്തുന്ന ദിവസം ഗവ. ഗേൾസ് ഹൈസ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥിനി മറിയം മുംതാസ് ഓർത്തെടുത്തത് ഏതാനും ദിവസംമുൻപ് അദ്ദേഹത്തോടു നേരിട്ടു സംസാരിച്ചതിന്റെ വിശേഷങ്ങളാണ്.
ശുഭാംശു ശുക്ല ബഹിരാകാശ നിലയത്തിലായിരിക്കേ അദ്ദേഹവുമായി നേരിട്ടു സംവദിക്കാൻ അവസരം ലഭിച്ച വിദ്യാർഥികളിലൊരാളാണ് മറിയം.
ജില്ലയിൽ നിന്ന് 10 വിദ്യാർഥികളാണ് തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിൽ നിന്ന് രാജ്യാന്തര സ്പേസ് സ്റ്റേഷനിലേക്കു തത്സമയം വിഡിയോ കോളിലൂടെ ശുഭാംശു ശുക്ലയുമായി സംസാരിച്ചത്.
‘ഞാൻ പ്രതീക്ഷിച്ചത് ഗൂഗിൾ മീറ്റ് പോലെ ആയിരിക്കുമെന്നാണ്. പക്ഷേ ആദ്യം കുറെ ടെസ്റ്റിങ് പോലെ നടത്തി, മൂന്നു സ്ക്രീനിലായാണ് വിഡിയോ കോൾ കണക്ട് ചെയ്തത്’– കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് സ്കൂളിലെ 9–ാം ക്ലാസ് വിദ്യാർഥിനി ആർദ്ര എ.
അജേഷ് പറഞ്ഞു.
‘ആകെ 20 മിനിറ്റ് സെഷനിൽ 10 മിനിറ്റാണ് ഞങ്ങൾക്കു കിട്ടിയത്.ലോഞ്ച് ചെയ്ത സമയത്തെ സ്പീഡ് കാരണം പുൾ ചെയ്യുന്നതു പോലെ തോന്നിയെന്നാണ് ശുഭാംശു പറഞ്ഞത്. അവിടെയുള്ള വലിയ വിൻഡോയിലൂടെ ഭൂമിയെ നോക്കിയിരിക്കാറുണ്ടെന്നും പറഞ്ഞു’– എച്ച്എസ് രാമമംഗലം 9–ാം ക്ലാസ് വിദ്യാർഥി അയന അരുൺ നായർ പറഞ്ഞു.
‘സ്ക്രീനിൽ അദ്ദേഹത്തെ കണ്ടപ്പോൾ പിന്നിൽ ഇന്ത്യൻ ഫ്ലാഗ് ഉണ്ടായിരുന്നു.
അവിടെ ശരിക്കും ഫ്ലോട്ടിങ് ആണ്. അവിടെ എക്സർസെസ് എങ്ങനെ ചെയ്യുമെന്നു ചോദിച്ചപ്പോൾ ബെൽറ്റ് ഒക്കെയുള്ള എയ്റോബിക് എക്യുമെന്റ് കാണിച്ചുതന്നു.’, ആലുവ നിർമല ഹയർ സെക്കൻഡറി സ്കൂളിലെ 10–ാം ക്ലാസ് വിദ്യാർഥിനി നീതു നിർമൽ ചെറുവത്തൂർ പറഞ്ഞു.
‘പ്രൗഡ്, ഒറ്റവാക്കിൽ എനിക്കിങ്ങനെയാണ് അതു പറയാനാകുക.
ജീവിതത്തിൽ മറക്കാനാകാത്ത അനുഭവമായിരുന്നു ശുഭാംശു ശുക്ലയുമായി സംസാരിക്കാൻ സാധിച്ചത്. അദ്ദേഹം വളരെ ഫ്രണ്ട്ലിയായാണ് മറുപടി പറഞ്ഞത്’–പിറവം എംകെഎം എച്ച്എസ്എസിലെ കെ.ജെ.
റിജുരാജ് പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]