
കിഴക്കമ്പലം∙ ബാങ്ക് ലോൺ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്തു മുതിർന്ന പൗരനിൽനിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ബിഹാർ നളന്ദ സ്വദേശി വിശാൽ കുമാറിനെ (21) തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കമ്പലം സ്വദേശിക്കാണു പണം നഷ്ടമായത്.
സാമൂഹികമാധ്യമത്തിലൂടെയാണു തട്ടിപ്പു സംഘത്തെ പരിചയപ്പെട്ടത്.
ഒരു ദേശസാൽകൃത ബാങ്കിൽനിന്ന് 50 ലക്ഷം രൂപയുടെ ലോൺ തരപ്പെടുത്തിക്കൊടുക്കാമെന്നായിരുന്നു വാഗ്ദാനം. പ്രോസസിങ് ഫീ, ഇൻഷുറൻസ് നിയമങ്ങൾ മാറിയെന്നും അതിനു ഫീസ് വേണം എന്നിങ്ങനെ ഓരോരോ കാരണങ്ങൾ പറഞ്ഞു പണം വാങ്ങുകയായിരുന്നു.
പിന്നീടു പണം വാങ്ങിയവരെക്കുറിച്ചു വിവരമുണ്ടായില്ല.
തുടർന്നാണു പൊലീസിൽ പരാതി നൽകിയത്. ജില്ലാ പൊലീസ് മേധാവി എം.
ഹേമലതയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ചു സാഹസികമായി പിടികൂടി ഇയാളെ നാട്ടിലെത്തിച്ചു. എഎസ്പി ശക്തി സിങ് ആര്യ, ഇൻസ്പെക്ടർ പി.ജെ. കുര്യാക്കോസ്, എസ്ഐ എൻ.കെ.
ജേക്കബ്, സീനിയർ സിപിഒമാരായ കെ.കെ. ഷിബു, മിഥുൻ മോഹൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]