കൊച്ചി ∙ തിരുവനന്തപുരം മേയർ വി.വി.രാജേഷ് ആർഎസ്എസിന്റെ എളമക്കരയിലുള്ള സംസ്ഥാന കാര്യാലയം (മാധവ നിവാസ്)സന്ദർശിച്ചു. മേയറായതിനു ശേഷം ആദ്യമായി ആർഎസ്എസ് സംസ്ഥാന കാര്യാലയത്തിൽ എത്തിയ അദ്ദേഹം ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തി.
ആർഎസ്എസ് ദക്ഷിണ കേരളം പ്രാന്ത പ്രചാരക് എസ്.
സുദർശൻ, സീമാ ജാഗരണ മഞ്ച് ദേശീയ സംയോജകൻ എ.ഗോപാലകൃഷ്ണൻ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കെ.എസ്.ഷൈജു, ജില്ലാ ജന.
സെക്രട്ടറിമാരായ എസ്.സജി, ശ്രീക്കുട്ടൻ തുങ്ങത്തിൽ, മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി സ്മിത മേനോൻ എന്നിവരും അദ്ദേഹത്തോടൊപ്പം എത്തിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

