കോതമംഗലം∙ കൊമ്പുകൾ മുറിക്കുന്നതിനിടെ തോളിനു പരുക്കേറ്റു മരത്തിനു മുകളിൽ കുടുങ്ങിയ അതിഥിത്തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. അസം സ്വദേശി സദ്ദാം ഹുസൈൻ (32) ആണ് ഇന്നലെ ഉച്ചയ്ക്കു പാനിപ്ര തോമ്പ്രയിൽ പൈലി പൗലോസിന്റെ പറമ്പിലെ മാവിൽ കുടുങ്ങിയത്.
70 ഇഞ്ച് വണ്ണമുള്ള മാവിന്റെ കൊമ്പുകൾ മുറിക്കുമ്പോൾ 60 അടി ഉയരത്തിൽ വച്ചു തോളിനു പരുക്കേൽക്കുകയായിരുന്നു.
ലാഡർ റോപ്, സേഫ്റ്റി ഹാർനെസ് എന്നിവ ഉപയോഗിച്ചു സേന ഒരു മണിക്കൂർ പ്രയത്നിച്ചു സുരക്ഷിതമായി താഴെയിറിക്കി കോതമംഗലത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റേഷൻ ഓഫിസർ സതീഷ് ജോസ്, സീനിയർ ഓഫിസർ സിദ്ദീഖ് ഇസ്മായിൽ, ഓഫിസർമാരായ ഒ.എ.ആബിദ്, വി.എം.ഷാജി, പി.കെ.
ശ്രീജിത്ത്, ബേസിൽ ഷാജി, വിഷ്ണു മോഹൻ, എം.എ.അംജിത്ത്, ആർ. മഹേഷ്, ഹോം ഗാർഡുമാരായ പി.ബിനു, എം.സേതു, ജിയോബിൻ ചെറിയാൻ എന്നിവരാണു രക്ഷാപ്രവർത്തനം നടത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]