കൊച്ചി∙ നൂറ്റിയിരുപതിലേറെ സ്റ്റാളുകളിലായി ആയിരക്കണക്കിന് ഉൽപന്നങ്ങളും നിരവധി സേവനങ്ങളും പ്രദർശന- വിപണനത്തിനെത്തിച്ച വനിത ഓണം ഫെയർ സമാപന ദിവസങ്ങളിലാണ്. ഫെയറിനോടനുബന്ധിച്ചു പ്രത്യേക ഓഫർ വിലയിൽ സ്റ്റോക്ക് ക്ലിയറൻസ് സെയിലും നടക്കുന്നുണ്ട്.
വനിതയ്ക്കൊപ്പം സഹ പ്രായോജകരായി പെപ്സി, സൺടിപ്സ് ടീ, റ്റാറ്റ മോട്ടോഴ്സ്, കുടുംബശ്രീ ഫൂഡ് കോർട്ട് എന്നിവയും ചേർന്നാണു മേള സംഘടിപ്പിച്ചിട്ടുള്ളത്.
വനില, സ്വീറ്റ് ബെറി തുടങ്ങിയ പ്രശസ്തമായ സിഗ്നേച്ചർ സുഗന്ധങ്ങൾ, മാരുതി, റ്റാറ്റ മോട്ടോഴ്സ്, ടൊയോട്ട വാഹനങ്ങൾ, ഡിസൈനർ വസ്ത്രങ്ങൾ, ഹോൾസെയിൽ വിലയിൽ മറ്റു തുണിത്തരങ്ങൾ, ഫാൻസി ആഭരണങ്ങൾ, ഭക്ഷ്യോൽപന്നങ്ങൾ തുടങ്ങി നിരവധി ജനപ്രിയ ഉൽപന്നങ്ങൾ മേള സന്ദർശിച്ചു വാങ്ങാം.
ഹെർക്കുലിസ് ഫിറ്റ്നസ് സ്റ്റാളിൽ ട്രെഡ്മിൽ, ജിം സൈക്കിൾസ്, ക്രോസ് ട്രെയിനേഴ്സ് തുടങ്ങിയ ജിം ഉപകരണങ്ങൾക്ക് 50% വരെ ഡിസ്കൗണ്ടുണ്ട്.
വിവിധതരം ചെടികളുമായി നഴ്സറിയും മേളയിലുണ്ട്. പൂന ഇൻഡോർ പ്ലാന്റുകൾ, മലേഷ്യൻ പ്ലാവുകൾ, വിയറ്റ്നാം ഏർലി, ജെ 33 തേൻവരിക്ക മുതലായ പ്ലാവുകൾ, ജപ്പാൻ ഡയമണ്ട് പേര, തയ്വാൻ പിങ്ക് പേര, വേഗത്തിൽ കായ്ക്കുന്ന പലയിനം മാവുകൾ, വിവിധയിനം അഡീനിയം, റോസ് എന്നിവയും നഴ്സറിയിലുണ്ട്.
അനുരാഗ കരിക്കിൻ വെള്ളം, മാവേലീസ് ഡ്രീം ക്രീം, വിമ്പിൾഡൻ സ്ട്രോബറി ചോക്ലേറ്റ്, ക്രീം ഓഫ് റോയൽസ് തുടങ്ങിയ വിഭവങ്ങളുമായി മിൽമ മിൽക്കിവേ സ്റ്റാളും ചൂട് സ്നാക്സ്, മെയിൻ ഫൂഡ് ഓപ്ഷനുകളുമായി കുടുംബശ്രീ ഫുഡ്കോർട്ടും സന്ദർശകരുടെ ഹൃദയത്തിലിടം നേടുന്നു. വൈകിട്ട് 7 മുതൽ കൊച്ചിൻ കൈരളിക്കായി വിപിൻ സേവ്യറും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടികൾ അരങ്ങേറും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]