
കൊച്ചി ∙എഥനോൾ കലർത്തിയ പെട്രോളിന് വില കുറയുമെന്ന് ഇനിയാരും കരുതേണ്ട. എഥനോളിന് പെട്രോളിനെക്കാൾ വില കൂടിയെന്നാണ് കേന്ദ്രം നൽകുന്ന പുതിയ വിശദീകരണം.
ഒരു ലീറ്റർ എഥനോളിന് ട്രാൻസ്പോർട്ട് കൂലിയും ജിഎസ്ടിയും അടക്കം 71.32 രൂപയാണ് ചെലവ്. ഡൽഹിയിൽ ഒരു ലീറ്റർ പെട്രോളിന് 94.77 രൂപയാണ് വിലയെങ്കിലും വിവിധ നികുതികളും ഡീലർ കമ്മിഷനും കുറച്ചാൽ 52.83 രൂപ മാത്രമാണ് പെട്രോളിന്റെ അടിസ്ഥാന വില.
നിതി ആയോഗ് 2020–21ൽ തയാറാക്കിയ റിപ്പോർട്ടിൽ എഥനോൾ പെട്രോളിൽ കലർത്തി വിൽപന നടത്തുമ്പോൾ പെട്രോൾ വില കുറയ്ക്കാൻ കഴിയുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.ആ സാഹചര്യം മാറിയെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. 20% എഥനോളാണ് ഇപ്പോൾ പെട്രോളിൽ ചേർക്കുന്നത്.
രാജ്യത്തെ വാഹനങ്ങളിൽ എഥനോൾ കലർന്ന പെട്രോൾ ഉപയോഗം സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വർധിക്കുന്നതിനിടെയാണ് വില കുറയാനുള്ള സാധ്യതയും മങ്ങിയെന്ന റിപ്പോർട്ടുകൾ വരുന്നത്.പെട്രോളിലെ എഥനോൾ സാന്നിധ്യം 20 ശതമാനത്തിലും അധികമാക്കുന്നതു സംബന്ധിച്ച് നിലവിൽ തീരുമാനമെടുത്തിട്ടില്ല.
നിരത്തുകളിലുള്ള പഴയ വാഹനങ്ങളിലെ എൻജിൻ, ഇ20 പെട്രോൾ ഉപയോഗത്തിന് അനുയോജ്യമല്ലെന്ന പരാതികളും വ്യാപകമാണ്. 11 വർഷം കൊണ്ട് 1.44 ലക്ഷം കോടി സർക്കാരിന് ലാഭിക്കാനായി.
ഭാവിയിൽ രാജ്യാന്തര എണ്ണവില കുറഞ്ഞാലും എഥനോളിന് വില കൂടിയാൽ പെട്രോൾ വില കൂടും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]