
ആലുവ∙ സിസേറിയൻ കഴിഞ്ഞു രണ്ടാം ദിവസം, മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെയും കൊണ്ടു കട്ടപ്പനയിൽ നിന്നു 140 കിലോമീറ്റർ താണ്ടി രാജഗിരി ആശുപത്രിയിൽ എത്തിയ രാജാക്കാട് സ്വദേശിനി അമൃതയും കുഞ്ഞും 32 ദിവസത്തെ ചികിത്സയ്ക്കു ശേഷം സുഖം പ്രാപിച്ചു മടങ്ങി.കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സിസേറിയൻ. ഫ്ലൂയിഡ് കുറവായതാണ് അടിയന്തര ശസ്ത്രക്രിയ നടത്താൻ കാരണം.
എന്നാൽ, ജനന സമയത്തു കുഞ്ഞിനു ശ്വാസതടസ്സം അനുഭവപ്പെട്ടതു സ്ഥിതി ഗുരുതരമാക്കി. വെന്റിലേറ്റർ പിന്തുണയോടെയാണ് അവിടെ നിന്നു രാജഗിരിയിലേക്കു കൊണ്ടുവന്നത്.
സാധാരണ നിലയിൽ 3 മണിക്കൂറിലേറെ വേണം ഇത്രയും ദൂരം താണ്ടാൻ.
വൈകിട്ടു റോഡിൽ നല്ല തിരക്കായിട്ടും 2 മണിക്കൂർ 15 മിനിറ്റ് കൊണ്ടു ഡ്രൈവർ ടി.ആർ. അനൂപ് ആംബുലൻസ് രാജഗിരിയിൽ എത്തിച്ചു.
കട്ടപ്പന പൊലീസും ആംബുലൻസ് ഡ്രൈവർമാരുടെ സംഘടനയായ കെഎഡിടിഎയും നാട്ടുകാരും കൈകോർത്തതിന്റെ വിജയം.രാജഗിരിയിലെ നവജാത ശിശു തീവ്രപരിചരണ വിഭാഗത്തിൽ ലെവൽ 3 സൗകര്യമുളള എൻഐസിയുവിലാണ് കുഞ്ഞിനെ പ്രവേശിപ്പിച്ചത്. ഡോ.
ഷാനു ചന്ദ്രൻ, ഡോ. അബ്ദുൽ തവാബ്, ഡോ.
ബെൽവിന ആൻ ജോസഫ് എന്നിവർ ചികിത്സയ്ക്കു നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]