
പറവൂർ ∙ നഗരത്തിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ മാസങ്ങളായി കണ്ണടച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റ് നന്നാക്കണമെന്ന് ആവശ്യമുയരുന്നു. രാത്രി 7 മണിയോടെ സ്റ്റാൻഡ് ഇരുട്ടിലാകുകയാണ്.
ഏതാനും ദിവസങ്ങൾക്കു മുൻപു സ്റ്റാൻഡിലെ ഒരു വ്യാപാര സ്ഥാപനത്തിൽ നിന്ന് ആറായിരത്തിലേറെ രൂപ മോഷണം പോയിരുന്നു. ഇരുട്ടിന്റെ മറപറ്റി ലഹരി കച്ചവടക്കാർ ഇടപാടുകൾ നടത്തുന്നതും ഇവിടെ പതിവാണ്.
വെളിച്ചമില്ലാത്തത് മറ്റു സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ വർധിക്കാനും കാരണമാകുന്നുണ്ട്.
കുറച്ചു നാൾ മുൻപു ലൈറ്റിന്റെ സ്വിച്ചിൽ നിന്നു വൈദ്യുതി പ്രവഹിച്ചു 2 പേർക്ക് ഷോക്കടിച്ചിരുന്നു. തുടർന്നു കെഎസ്ഇബി വിളക്കിലേക്കുള്ള വൈദ്യുതി വിഛേദിച്ചു. അറ്റകുറ്റപ്പണി നടത്താൻ ഫണ്ട് വച്ചു ടെൻഡർ ചെയ്ത് വർക്ക് അലോട്ട് ആയിട്ടുണ്ടെന്നും ഉടൻ ലൈറ്റ് തെളിക്കുമെന്നുമാണ് നഗരസഭാധികൃതർ പറയുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]