മൂവാറ്റുപുഴ ∙ നഗരത്തെ നടുക്കി കാവുംപടി റോഡിൽ വീണ്ടും പ്രധാന ജലവിതരണ പൈപ്പ് പൊട്ടി. ഇന്നലെ പുലർച്ചെ ഗണപതി കോവിലിനു സമീപം ഉഗ്രശബ്ദത്തോടെ പൈപ്പ് പൊട്ടിയതോടെ ലക്ഷക്കണക്കിന് ലീറ്റർ ശുദ്ധജലമാണ് നിമിഷനേരം കൊണ്ട് റോഡിലൂടെ ഒഴുകി പാഴായത്.
പ്രധാന പൈപ്പ് തകർന്നതോടെ കിഴക്കേക്കര, രണ്ടാർ തുടങ്ങിയ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുദ്ധജല വിതരണം പൂർണമായും നിലച്ചു.
വെള്ളം പുറത്തേക്കൊഴുകിയതോടെ റോഡിന്റെ ഉപരിതലം തകരുകയും വലിയ കുഴികൾ രൂപപ്പെടുകയും ചെയ്തു.
കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം കാവുംപടി റോഡിൽ വിവിധ ഭാഗങ്ങളിലായി ഇരുപതോളം തവണയാണ് പൈപ്പ് പൊട്ടിയത്.
പതിറ്റാണ്ടുകൾ പഴക്കമുള്ള ആസ്ബറ്റോസ് പൈപ്പുകളാണ് ഇവിടെ ഇപ്പോഴുമുള്ളത്. ഇവ മാറ്റാത്തതാണ് തുടർച്ചയായി പൈപ്പ് പൊട്ടാൻ കാരണം.
പഴയ ആസ്ബറ്റോസ് പൈപ്പുകൾക്ക് സമാനമായവ ഇപ്പോൾ വിപണിയിൽ ലഭ്യമല്ല. ഇത് അറ്റകുറ്റപ്പണി വൈകാൻ കാരണമാണ്.
ഇന്നലെ കുറവിലങ്ങാട് നിന്നാണ് പൈപ്പ് മൂവാറ്റുപുഴയിൽ എത്തിച്ചത്. റോഡിൽ നിന്ന് 4-5 അടി ആഴത്തിലാണ് പൈപ്പിട്ടിരിക്കുന്നത്.
മണ്ണു മാറ്റി പഴയ ഭാഗം നീക്കി പുതിയ പൈപ്പിടുന്നത് ശ്രമകരമായ ജോലിയാണ്.
ഇന്നലെ പുലർച്ചെ മുതൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചെങ്കിലും പൈപ്പ് സ്ഥാപിക്കുന്നതിനിടെ വീണ്ടും പൊട്ടി. രാത്രി വൈകിയും പണികൾ തുടരുകയാണ്.
ഇന്ന് വൈകിട്ടോടെ നഗരത്തിലെ ജലവിതരണം പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പഴയ പൈപ്പുകൾ മാറ്റി പുതിയ പൈപ്പ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
തുടർച്ചയായ പൈപ്പ് പൊട്ടൽ നാട്ടുകാരെയും വ്യാപാരികളെയും ഒരുപോലെ വലയ്ക്കുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

