കൊച്ചി∙ തൃക്കാക്കര ഗവ. മോഡൽ എൻജിനീയറിങ് കോളജിന്റെ വാർഷിക ടെക്നോ മാനേജീരിയൽ ഫെസ്റ്റായ എക്സൽ 2025 സമാപിച്ചു.
വിവിധ സാങ്കേതിക, കലാ പരിപാടികളും വിദഗ്ധരുടെ ചർച്ചകളും നടന്നു. ഐഎസ്ആർഒയുടെ പ്രദർശന വേദി, എംഇസി ലാബ്സ് എന്ന മത്സരം, 24 മണിക്കൂർ നീണ്ടുനിന്ന ‘ഹാക്ക് ഇഎഫ്എക്സ്’, ‘ഹാക്ക് ഫോർ ടുമോറോ’ എന്നീ ഹാക്കത്തണുകൾ ഉൾപ്പെടെ നിരവധി സാങ്കേതിക പരിപാടികൾ സംഘടിപ്പിച്ചു.
ഇന്ത്യൻ സിനിമയിൽ പാട്ടുകളുടെ വികാസവും പരിണാമവും ചർച്ചയാക്കി സംഗീത സംവിധായകർ വിദ്യാധരൻ മാസ്റ്റർ, ബിജിബാൽ, ഗാനരചയിതാവ് ബി.കെ.ഹരിനാരായണൻ, ഗായകർ ഭദ്ര രജിൻ, ഹനിയ നഫീസ എന്നിവർ പങ്കെടുത്ത മ്യൂസിക്കൽ കോൺക്ലേവ് ‘‘മൈക്ക്’ൻ മ്യൂസ്’’, ‘വിയോജിപ്പ് ജനാധിപത്യത്തിന്റെ ആത്മാവാണോ’ എന്ന വിഷയം ആധാരമാക്കി സന്ദീപ് വാര്യർ, പി.ആർ.ശിവശങ്കർ, പി.പ്രസാദ്, അഡ്വ.
എ. ജയശങ്കർ, നിസാം സെയ്ദ് എന്നിവർ പങ്കെടുത്ത ‘ഇഷ്യു’ എന്ന രാഷ്ട്രീയ ചർച്ചയും സംഘടിപ്പിച്ചു.
ഇന്റർ – കോളജ് മത്സരയിനമായി ഫാഷൻ ഷോ, ഷക്കീബ് ഹംസത്ത്, നവ്ജ്യോത് സുരേന്ദ്രൻ എന്നിവരുടെ ഗാനമേള, ഗബ്രി, സച്ചിൻ വാര്യർ, താമരശ്ശേരി ചുരം ബാൻഡിന്റെ ഗാനനിശ, ഡിജെ നൈറ്റ് എന്നിവ നടന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

