ആലുവ ∙ തിരഞ്ഞെടുപ്പ് വിജയം ആശുപത്രി കിടക്കയിൽ ഒതുക്കേണ്ടി വന്നതിലായിരുന്നു ലിസി സെബാസ്റ്റ്യന്റെ വിഷമം. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് കീഴ്മാട് ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച ലിസി ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വോട്ടെടുപ്പ് ദിനത്തിൽ സ്കൂട്ടർ മറിഞ്ഞാണ് ലിസിക്ക് പരുക്കേറ്റത്. കീഴ്മാട് സൊസൈറ്റിപടി ബൂത്തിൽ സന്ദർശനം നടത്തി മടങ്ങുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം.
നട്ടെല്ലിനും ഇടത് കൈയ്ക്കുമായിരുന്നു പരുക്ക്.
തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ചികിത്സിക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും ലഡു വിതരണം ചെയ്ത് ലിസി സന്തോഷം പങ്കിട്ടു. രാഷ്ട്രീയ പോരാട്ടത്തിലെ അഞ്ചാമത്തെ തിരഞ്ഞെടുപ്പ് വിജയമാണ് ഇത്തവണത്തേത്.
നിലവിൽ നാലാഴ്ച ഡോക്ടർമാർ റെസ്റ്റ് നിർദേശിച്ചതിനാൽ സത്യപ്രതിജ്ഞയ്ക്ക് എങ്ങനെ പങ്കെടുക്കും എന്ന ആശങ്കയിലാണ് ലിസി. നിലവിൽ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ ആണ് അശോകപുരം കുന്നത്ത് വീട്ടിൽ ലിസി സെബാസ്റ്റ്യൻ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

