കെട്ടിട നികുതി
പെരുമ്പാവൂർ ∙ ഒക്കൽ പഞ്ചായത്തിൽ 2025-26 സാമ്പത്തിക വർഷത്തെ കെട്ടിട
നികുതി 30 വരെ പിഴപലിശ കൂടാതെ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ 3.30 വരെ പഞ്ചായത്ത് ഓഫിസിലും ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേനയും അടയ്ക്കാൻ സൗകര്യം ഉണ്ടായിരിക്കും.
അപേക്ഷ ക്ഷണിച്ചു
പറവൂർ ∙ ശ്രീനാരായണ മംഗലം പ്രൈവറ്റ് ഐടിഐയിൽ 2 വർഷത്തെ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇലക്ട്രിഷ്യൻ, ഫിറ്റർ കോഴ്സുകളിലേക്കും ഒരു വർഷത്തെ പ്ലമർ കോഴ്സിലേക്കും 2025 – 2026 അധ്യയന വർഷത്തേക്കുള്ള അപേക്ഷ 30 വരെ സമർപ്പിക്കാം. പരിശീലനം പൂർത്തിയാക്കുന്നവർക്കു സർക്കാർ/ പൊതുമേഖല സ്ഥാപനങ്ങളിൽ പ്രതിമാസ സ്റ്റൈപന്റുമായി അപ്രന്റിസ് ട്രെയ്നിങ്ങും സർക്കാർ ജോബ് പോർട്ടലായ ഡിഡബ്ല്യുഎംഎസ് വഴി തൊഴിലവസരങ്ങളും ലഭിക്കും.
അർഹരായവർക്കു സർക്കാർ സ്കോളർഷിപ്പുകളും എൻഐഒഎസ് വഴി പ്ലസ്ടുവും ലഭിക്കും. 99477 12102.
ജല വിതരണം തടസ്സപ്പെടും
മൂവാറ്റുപുഴ ∙ ജലസംഭരണികളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരസഭ, മാറാടി, പായിപ്ര, നെല്ലിക്കുഴി പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ജല വിതരണം വിവിധ ദിവസങ്ങളിൽ തടസ്സപ്പെടും. പായിപ്ര, നെല്ലിക്കുഴി പഞ്ചായത്തിലെ ചില പ്രദേശങ്ങളിൽ 15ന് രാവിലെ 6 മുതൽ രാത്രി 8 വരെ ജലവിതരണം തടസ്സപ്പെടും.
മൂവാറ്റുപുഴ നഗരസഭയിലും മാറാടി പഞ്ചായത്ത് പ്രദേശങ്ങളിലും 16ന് രാവിലെ 6 മുതൽ രാത്രി 8 വരെ ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
ലാപ്ടോപ് നൽകി
കോതമംഗലം ∙ കവളങ്ങാട് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു കീഴിലെ 4 ഉപകേന്ദ്രങ്ങൾക്കു ലാപ്ടോപ്പും അനുബന്ധ ഉപകരണങ്ങളും നൽകി.
പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് ടി.എച്ച്.നൗഷാദ് മെഡിക്കൽ ഓഫിസർ ആരതി സുബ്രഹ്മണ്യനു കൈമാറി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സൈജന്റ് ചാക്കോ അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്തംഗം പി.എം.കണ്ണൻ, ജെപിഎച്ച്എൻ നിസാമോൾ, എച്ച്ഐ ജയിംസ് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]