വൈപ്പിൻ ∙ സംസ്ഥാന പാതയോരത്തെ കൂറ്റൻ ആൽമരം വാഹനങ്ങൾക്കും കാൽനടക്കാർക്കും ഭീഷണിയായി മാറുന്നു. നായരമ്പലം ഭഗവതി ക്ഷേത്രത്തിനു മുൻവശത്താണു റോഡിലേക്ക് കയറി നിൽക്കുന്ന തരത്തിൽ മരം ഉള്ളത്.
നടപ്പാതയുടെ സ്ഥലം പൂർണമായും അപഹരിക്കുന്ന മരത്തിന്റെ മുകൾഭാഗം വൈദ്യുതി കമ്പികളിൽ മുട്ടിയാണു നിൽക്കുന്നത്. അപകടസാധ്യതകൾ ചൂണ്ടിക്കാട്ടി മരം മുറിച്ചു മാറ്റാൻ പലതവണ പൊതുമരാമത്ത് അധികൃതർക്ക് അപേക്ഷ നൽകിയെങ്കിലും ഇതുവരെ നടപടിയൊന്നും ആയിട്ടില്ല.ദശകങ്ങളുടെ പഴക്കമുള്ള ആൽമരത്തിന് ക്ഷേത്രവുമായി ബന്ധമൊന്നുമില്ലെന്ന് ബന്ധപ്പെട്ടവർ പറയുന്നു.
റോഡിന് പൊതുവേ വീതി കുറവുള്ള സ്ഥലത്താണു റോഡിലേക്ക് രണ്ടടിയോളം കയറി മരം നിൽക്കുന്നത്.
ഒട്ടേറെ ഭക്തജനങ്ങൾ എത്തുന്ന ക്ഷേത്രത്തിനു പുറമേ നൂറുകണക്കിനു വിദ്യാർഥികൾ പഠിക്കുന്ന സ്കൂളും മറ്റ് സ്ഥാപനങ്ങളും ബസ് സ്റ്റോപ്പുമെല്ലാം സമീപത്ത് തന്നെയുണ്ടെന്നത് അപകട സാധ്യത ഒന്നുകൂടി വർധിപ്പിക്കുന്നു.
സംസ്ഥാന പാതയിൽ ഇപ്പോൾ വാഹന ഗതാഗതം പതിന്മടങ്ങ് വർധിച്ചിരിക്കുകയാണ്. കണ്ടെയ്നർ ലോറികൾ അടക്കമുള്ള വലിയ വാഹനങ്ങൾക്കും ആൽമരം മാർഗതടസ്സം സൃഷ്ടിക്കുന്നുണ്ട്.
നേരത്തെ കണ്ടെയ്നർ ലോറി ഇടിച്ച് ആൽമരത്തിന്റെ വലിയ ചില്ല ഒടിഞ്ഞുവീണിരുന്നു.
സമീപത്ത് ആരുമില്ലാതിരുന്ന സമയത്തായിരുന്നു സംഭവമെന്നതിനാൽ വലിയ അപകടം ഒഴിവായി. വണ്ണമേറിയ ആൽ മരം ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്നതും അപകടങ്ങൾക്ക് ഇടയാക്കുന്നു. ഇത്തരത്തിൽ ഉണ്ടായ ഒരു അപകടത്തിൽ കാലിന് പരുക്കേറ്റ സ്കൂട്ടർ യാത്രികൻ ഇപ്പോഴും ചികിത്സയിലാണ്.
ഈ സാഹചര്യത്തിൽ മരം വെട്ടി നീക്കി അപകടസാധ്യത ഒഴിവാക്കാൻ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം ഉയരുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]