നെടുമ്പാശേരി ∙ പാലത്തിന്റെ തകർന്ന കൈവരിക്കു പകരം പ്ലാസ്റ്റിക് നാട കെട്ടി അധികൃതർ.
തിരക്കേറിയ ആലുവ–അങ്കമാലി ദേശീയ പാതയിൽ അപകടങ്ങൾ തുടർക്കഥയായ കരിയാട് കവലയിലാണ് ദേശീയ പാത അധികൃതരുടെ മാസങ്ങളായുള്ള ഈ നിസ്സംഗത.ഏതാനും മാസങ്ങൾക്കു മുൻപ് ലോറിയിടിച്ച് തകർന്നതാണ് റോഡിന്റെ ഇടതുവശത്തെ കൈവരികൾ. 5 മീറ്ററോളം നീളത്തിൽ കൈവരി പൂർണമായും തകർന്ന് താഴെ കിടക്കുകയാണ്.
വഴിത്തോടിനു മുകളിലെ പാലത്തിലെ കൈവരിയാണ് തകർന്നത്. ഇവിടെയാണ് ദേശീയപാത അധികൃതർ നാട
വലിച്ചു കെട്ടിയിരിക്കുന്നത്.കരിയാട് വളവ് ഒരു കാലത്ത് അപകടങ്ങളുടെ കേന്ദ്രമായിരുന്നു. ഏറെക്കാലത്തെ ബോധവൽക്കരണത്തിനു ശേഷം അപകടങ്ങൾ കാര്യമായി കുറഞ്ഞിരുന്നു.
എന്നാൽ മഴക്കാലത്തിനു മുൻപു നടത്തേണ്ട
അറ്റകുറ്റപ്പണികൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി മുടങ്ങിയതോടെ ഇവിടെ അപകടങ്ങൾ വീണ്ടും പഴയപടിയായി.കൊടും വളവിൽ റോഡിലെ അതി മിനുസത്തിൽ വാഹനങ്ങൾ തെന്നി നിയന്ത്രണം വിട്ട് അപകടങ്ങളുണ്ടാകുന്നത് പതിവായിരുന്നു. വലിയ സമ്മർദത്തെ തുടർന്ന് ഏതാനും വർഷങ്ങൾ റോഡിലെ അതിമിനുസം പ്രത്യേക മെഷീൻ ഉപയോഗിച്ച് നീക്കം ചെയ്തിരുന്നതു മൂലം അപകടങ്ങൾ കുറഞ്ഞിരുന്നു.
ഇപ്പോൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ ജോലികൾ ചെയ്യുന്നില്ല.
ഇതു മൂലം റോഡിൽ അപകടങ്ങൾ വീണ്ടും പെരുകി. പാലത്തിന് കൈവരിയില്ലാത്തതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ 10 അടിയിലേറെ താഴ്ചയിലേക്കായിരിക്കും പതിക്കുക. കുറച്ചു കൂടി കഴിഞ്ഞാൽ ഇരുപതടിയോളം താഴ്ചയുള്ള വഴിത്തോട്ടിലേയ്ക്കും വാഹനങ്ങൾ വീഴാം.ഇത്രയേറെ അപകടകരമായ അവസ്ഥയുണ്ടായിട്ടും ഒരു നടപടിയും സ്വീകരിക്കാതെ ദേശീയപാത അധികൃതർ തുടരുന്ന നിസ്സംഗതയിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]