
കോഴ്സ് , പ്രവേശനം സംസ്കൃത സർവകലാശാലയിൽ സ്പോട് അഡ്മിഷൻ
കാലടി∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മുഖ്യ ക്യാംപസിൽ ജ്യോഗ്രഫി, സൈക്കോളജി വിഭാഗങ്ങളിലെ പിജി പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട് അഡ്മിഷൻ 14നു രാവിലെ 11നു അതതു വകുപ്പുകളിൽ നടത്തും. എംഎസ്സി (സൈക്കോളജി), എംഎസ്സി (ജ്യോഗ്രഫി), പ്രോഗ്രാമുകളിൽ എസ്ടി വിഭാഗത്തിൽ ഓരോ ഒഴിവും എംഎസ്സി (ജ്യോഗ്രഫി ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്) പ്രോഗ്രാമിൽ എസ്സി വിഭാഗത്തിൽ ഒരു ഒഴിവും എംഎസ്സി (സൈക്കോളജി ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ) പ്രോഗ്രാമിൽ എസ്സി, എസ്ടി, ഇ/ടി/ബി വിഭാഗങ്ങളിൽ ഓരോ ഒഴിവും ആണുള്ളത്. 94463 89010 (ജ്യോഗ്രഫി), 94473 26808 (സൈക്കോളജി).
∙ സോഷ്യൽ വർക് വിഭാഗത്തിലെ ബിഎസ്ഡബ്ല്യു പ്രോഗ്രാമിലെ ഒഴിവുകളിലേക്ക് സ്പോട് അഡ്മിഷൻ 14നു നടത്തും.
ഈഴവ (ഒന്ന്), മുസ്ലിം (ഒന്ന്), ഒബിഎക്സ് (ഒന്ന്), എസ്സി /ഒഇസി/എസ്ടി (6) എന്നിങ്ങനെയാണ് ഒഴിവുകൾ. ∙ സംസ്കൃതം സാഹിത്യ വിഭാഗത്തിൽ എംഎ, ബിഎ പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട് അഡ്മിഷൻ നടത്തും.
എംഎ പ്രോഗ്രാമിൽ എസ്സി (2), എസ്ടി(ഒന്ന്), ഓപ്പൺ (3), ബിഎ പ്രോഗ്രാമിൽ എസ്സി (4), മുസ്ലിം (2), ഈഴവ (2), ഒബിസി(2), ഇഡബ്ല്യുഎസ് (2) , ഓപ്പൺ വിഭാഗം എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യരായവർ 18നു മുൻപ് സംസ്കൃതം സാഹിത്യ വിഭാഗത്തിൽ എത്തണം.
∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാംപസിൽ സംസ്കൃതം വേദാന്തം വിഭാഗത്തിൽ ഒഴിവുള്ള പിജി സീറ്റുകളിലേക്കുള്ള സ്പോട് അഡ്മിഷൻ 16നു രാവിലെ 10 നു നടക്കും. എസ്സി (3), എസ്ടി (ഒന്ന്), ഒബിഎക്സ് (ഒന്ന്), ഒബിസി (ഒന്ന്) എന്നിങ്ങനെയാണ് ഒഴിവുകൾ.പ്രവേശന പരീക്ഷ ഉണ്ടാകും.
അസാപ് സ്കിൽ പാർക്ക്
കളമശേരി ∙ അസാപ് കമ്യൂണിറ്റി സ്കിൽ പാർക്ക് കളമശേരിയിൽ 3 ഡി അനിമേഷൻ, ഗെയിം ഡവലപ്മെന്റ് യൂസിങ് അൺറിയൽ, യൂണിറ്റി ഡവലപ്പർ,എആർ/വിആർ ഡവലപ്പർ, 2ഡി അനിമേഷൻ, ഫിലിം ആൻഡ് വിഡിയോ എഡിറ്റിങ് എന്നീ കോഴ്സുകളിലേക്കു സീറ്റുകൾ ഒഴിവുണ്ട്. വിദ്യാർഥികൾക്കു ചുരുങ്ങിയ കാലയളവിൽ തവണ വ്യവസ്ഥകളിൽ ഫീസ് അടച്ചു തൊഴിൽ അധിഷ്ഠിത കോഴ്സുകളിലേക്കു ചേരാം. ഇന്റേൺഷിപ്, പ്ലേസ്മെന്റ് അസിസ്റ്റൻസ്, മോക്ക് ഇന്റർവ്യുകൾ, പോർട്ഫോളിയോ രൂപീകരണം എന്നിവയും കോഴ്സിനൊപ്പം ഉണ്ടായിരിക്കും.
മിനിമം യോഗ്യത പ്ലസ്ടു ആണ്. https://csp.asapkerala.gov.in ലിങ്കിൽ അപേക്ഷ സമർപ്പിക്കണം.
94959 99725.
കുസാറ്റ്: എം.ടെക് രണ്ടാം ഘട്ടം
കളമശേരി ∙ കുസാറ്റ് നാഷനൽ സെന്റർ ഫോർ അക്വാറ്റിക് അനിമൽ ഹെൽത്ത് (എൻസിഎഎഎച്ച്) എംടെക് മറൈൻ ബയോടെക്നോളജി പ്രോഗ്രാമിലേക്കു രണ്ടാം ഘട്ട പ്രവേശനത്തിന് 14 വരെ അപേക്ഷിക്കാം.
www.ncaah.ac.in . 98460 47433.
മോഡൽ എൻജിനീയറിങ് കോളജിൽ ബിടെക്
തൃക്കാക്കര∙ ഗവ.മോഡൽ എൻജിനീയറിങ് കോളജിൽ ബിടെക് ഇസി കോഴ്സിൽ (വർക്കിങ് പ്രഫഷണൽ) സീറ്റൊഴിവുണ്ട്.
കൂടിക്കാഴ്ച 15ന് 10ന്. 9349276717.
ഭവൻസ് റോയൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എംബിഎ
കൊച്ചി∙ കുസാറ്റ് അംഗീകാരത്തോടെ ഭാരതീയ വിദ്യാഭവൻ നടത്തുന്ന തൃപ്പുണിത്തുറ ഭവൻസ് റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ എംബിഎ കോഴ്സിൽ സീറ്റൊഴിവ്.
30 വരെ അപേക്ഷിക്കാം. 9446974461.
അധ്യാപക ഒഴിവ് ഫൈൻ ആർട്സ് ഗെസ്റ്റ് ലക്ചറർ
കാലടി∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാംപസിൽ ഫൈൻ ആർട്സ് വിഭാഗത്തിൽ ഹിസ്റ്ററി ഓഫ് ആർട്ട് ആൻഡ് ഏസ്തറ്റിക്സിൽ ഗെസ്റ്റ് ലക്ചററുടെ ഒരു ഒഴിവ്.
കൂടിക്കാഴ്ച 17നു രാവിലെ 10.30ന്.
കൊങ്ങോർപ്പിള്ളി ഗവ. എച്ച്എസ്എസ്
ആലങ്ങാട് ∙ ഹയർ സെക്കൻഡറി വിഭാഗം ഹിന്ദി അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 14നു 11ന്. 0484 2512649
പെരുമ്പാവൂർ ഗവ.
പോളിടെക്നിക്
പെരുമ്പാവൂർ ∙ അസിസ്റ്റന്റ് പ്രഫസർ(ഫിസിക്സ്) ഒഴിവ്. കൂടിക്കാഴ്ച 14ന് 10.30ന്.
ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ
കളമശേരി ∙ രാജഗിരി കോളജിലെ സോഷ്യൽ വർക്ക് വിഭാഗത്തിൽ ഐസിഎസ്എസ്ആർ റിസർച് പ്രോജക്ടിൽ 3 ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ ഒഴിവ്.
22ന് മുൻപ് അപേക്ഷിക്കണം. www.rajagiri.edu .
0484 2911507.
റിസർച് അസിസ്റ്റന്റ്
കളമശേരി ∙ കുസാറ്റ് സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ ഐസിഎസ്എസ്ആർ പ്രോജക്ടിൽ റിസർച് അസിസ്റ്റന്റ് ഒഴിവ്. അപേക്ഷിക്കേണ്ട
അവസാന തീയതി 17. www.cusat.ac.in/news.
8089470199.
ജൂനിയർ റിസർച് ഫെലോ
കളമശേരി ∙ കുസാറ്റ് ബജറ്റ് പഠനകേന്ദ്രത്തിൽ റൂസ പദ്ധതിയിൽ ജൂനിയർ റിസർച് ഫെലോ ഒഴിവ്. 14ന് മുൻപ് [email protected] ൽ അപേക്ഷിക്കണം.
0484 2862735.
അതിസൂക്ഷ്മ കൃഷി പരിശീലനം
കാക്കനാട്∙ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ (വിഎഫ്പിസികെ) ഓഫിസിൽ അതിസൂക്ഷ്മ കൃഷി പരിശീലനം 15ന് നടത്തും. തലേന്നാൾ 3ന് മുൻപ് പേരു റജിസ്റ്റർ ചെയ്യണം.
9497713882.
എംപ്ലോയ്മെന്റ് ഒറ്റത്തവണ റജിസ്ട്രേഷൻ
മൂവാറ്റുപുഴ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെയും മൂവാറ്റുപുഴ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും നേതൃത്വത്തിൽ സ്വകാര്യ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിനുള്ള ആജീവനാന്ത ഒറ്റത്തവണ റജിസ്ട്രേഷൻ 14 ന് രാവിലെ 10.30 മുതൽ വൈകിട്ട് 3 വരെ മൂവാറ്റുപുഴ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്തവർക്കും അല്ലാത്തവർക്കും 300 രൂപ ഫീസ് അടച്ച് റജിസ്റ്റർ ചെയ്യാം.
ഫോൺ : 0484-2422452. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]