
കൂത്താട്ടുകുളം∙ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ഒപി വിഭാഗം പ്രവർത്തിക്കുന്നത് അസൗകര്യങ്ങൾക്കു നടുവിൽ. ഒപി പ്രവർത്തിക്കുന്നതിന് എല്ലാ സൗകര്യങ്ങളുമുള്ള മാതൃശിശു സംരക്ഷണ വിഭാഗം അധികം പ്രവർത്തനങ്ങളില്ലാതെ കിടക്കുമ്പോഴാണ് ഇടുങ്ങിയ കെട്ടിടത്തിൽ രോഗികളും ജീവനക്കാരും നട്ടംതിരിയുന്നത്. ഇപ്പോൾ ഒപി പ്രവർത്തിക്കുന്നിടത്ത് എമർജൻസി ബെഡുകൾ വരാന്തയിലാണ് ഇട്ടിരിക്കുന്നത്. തീരെ ചെറിയ ഒബ്സർവേഷൻ റൂമും ഡോക്ടർമാരുടെ റൂമുകളുമാണ് ഇവിടെയുള്ളത്.
കുത്തിവയ്പ് റൂം, ഡ്രസിങ് റൂം, സ്റ്റോർ എന്നിവയിലും ആവശ്യത്തിന് സൗകര്യങ്ങളില്ല.
ദിവസവും നാനൂറോളം രോഗികൾ എത്തുന്ന ആശുപത്രിയാണിത്. ദന്തരോഗ വിഭാഗം പ്രവർത്തിക്കുന്നത് ഒന്നാം നിലയിലാണ്.
ഇത് കണ്ടെത്താൻ രോഗികൾ ബുദ്ധിമുട്ടുന്നു. എന്നാൽ മാതൃശിശു സംരക്ഷണ വിഭാഗം കെട്ടിടത്തിലെ പബ്ലിക് ഹെൽത്ത് യൂണിറ്റും ഇപ്പോഴത്തെ ഒപി വിഭാഗവും പരസ്പരം മാറ്റി സ്ഥാപിച്ചാൽ പ്രശ്നത്തിനു പരിഹാരമാകും.
ഒന്നര വർഷം മുൻപ് വരെ ഈ മാതൃശിശു സംരക്ഷണ വിഭാഗത്തിലാണ് ഒപി പ്രവർത്തിച്ചിരുന്നത്. ദന്തരോഗ വിഭാഗത്തിനും രാത്രി ഡോക്ടർക്കും ഉൾപ്പെടെ 6 ഡോക്ടേഴ്സ് റൂം, പ്രൊസീജ്യർ റൂം, സ്റ്റോർ റൂം, ഒബ്സർവേഷൻ റൂം, ഫീഡിങ് റൂം, ശുചിമുറികൾ, റിസപ്ഷൻ തുടങ്ങിയ സൗകര്യങ്ങൾ ഇവിടെയുണ്ട്. സമീപത്തെ ലാബിലേക്കും എക്സ് റേ യൂണിറ്റിലേക്കും രോഗികൾക്ക് എളുപ്പത്തിൽ എത്താം.
ഈ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഐപി ബ്ലോക്ക് വെറുതേ കിടക്കുകയാണ്. ഇവിടെ 5 പേ വാർഡുകൾക്കുള്ളതും 30 രോഗികളെ കിടത്തി ചികിത്സിക്കാനും സൗകര്യവുമുണ്ട്.ഇവിടേക്ക് ലിഫ്റ്റ് ഒരുക്കാൻ നഗരസഭ തുക അനുവദിച്ചെങ്കിലും തുടർ നടപടികളായിട്ടില്ല.
മാതൃശിശു സംരക്ഷണ വിഭാഗം കെട്ടിടത്തിലേക്ക് ഒപി മാറ്റി സ്ഥാപിക്കാൻ നഗരസഭ നടപടി സ്വീകരിക്കണം എന്നാണ് ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]