തിരുമാറാടി∙ പഞ്ചായത്തിന്റെ ഉയർന്ന പ്രദേശങ്ങളിൽ ശുദ്ധജലക്ഷാമം രൂക്ഷം. നാവോളിമറ്റം, തട്ടേക്കാട്, കപ്പിലാംകുന്ന്, ആട്ടിൻകുന്ന്, മണ്ണത്തൂർ പള്ളിക്കവല, കൂറ്റത്തിനാൽ കോളനി, കുഞ്ചുകുന്ന് കോളനി തുടങ്ങിയ മേഖലകളിലാണ് ഒരു മാസത്തോളമായി ജനങ്ങൾ വെള്ളമില്ലാതെ വലയുന്നത്. ജലഅതോറിറ്റിയുടെ വെള്ളത്തെ ആശ്രയിച്ചാണ് വേനൽക്കാലത്ത് ഇവിടങ്ങളിലെ ജനങ്ങൾ കഴിയുന്നത്.
വെട്ടിമൂട് ജലസംഭരണി നിറയുന്നതിനു മുൻപ് വെള്ളം തുറന്നു വിടുന്നതോടെ ഉയർന്ന പ്രദേശത്തേക്ക് വെള്ളമെത്താതാകും. കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവർ പ്രാഥമിക ആവശ്യങ്ങൾക്കു പോലും വെള്ളമില്ലാതെ വലയുകയാണ്. 800 മുതൽ 1000 രൂപ വരെ ചെലവിൽ ടാങ്കർ ലോറിയിൽ വെള്ളമെത്തിക്കേണ്ട
സ്ഥിതിയാണ്. കൂറ്റത്തിനാൽ ഉൾപ്പെടെ ചില മേഖലയിലേക്ക് ലോറി എത്താത്തതും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു.
ജലജീവൻ മിഷൻ സമഗ്ര ശുദ്ധജല പദ്ധതി പൂർത്തിയായാൽ പഞ്ചായത്തിലെ ജലക്ഷാമം പൂർണമായും പരിഹരിക്കാൻ സാധിക്കും.
ഇതിനുള്ള നടപടി അധികൃതർ സ്വീകരിക്കണമെന്നാണ് ആവശ്യം. കപ്പിലാംകുന്ന്, ആട്ടിൻകുന്ന് പ്രദേശങ്ങളിൽ വെള്ളം എത്തിക്കുന്നതിനു നടപടി സ്വീകരിക്കാൻ വാർഡംഗം ലിസി രാജന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.
പൈപ്പുകളിൽ എത്രയും വേഗം വെള്ളം എത്തിക്കണമെന്നു യോഗം ആവശ്യപ്പെട്ടു.
പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എം.എം. ജോർജ്, ബിജു തറമഠം, എം.എം.
ചന്ദ്രബോസ് , ടി.ആർ. രഞ്ജിത്ത്, ലിജോ ജോയി, ടോജി മാത്യു, പി.എൻ.
സലി, ഡോ. ഷെൽബി ജോണി, പ്രിയ ബൈജു, നളിനി ശശി എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

