
മൂവാറ്റുപുഴ∙ ഫുട്ബോൾ കളിക്കാൻ വിസമ്മതിച്ചതിനെത്തുടർന്നു കുട്ടികൾ തമ്മിലുണ്ടായ തർക്കം മുതിർന്ന കുടുംബാംഗങ്ങൾ ഏറ്റെടുത്തത് ഏറ്റുമുട്ടലിൽ കലാശിച്ചു. ഉറവക്കുഴിയിൽ നടുറോഡിൽ ഇന്നലെ രാത്രി ഏഴരയോടെയാണു ഏറ്റുമുട്ടലും സംഘർഷവും ഉണ്ടായത്.
സുഹൃത്തുക്കൾക്കിടയിൽ ചിലർ ഫുട്ബോൾ കളിക്കാൻ എത്താതിരുന്നതും അതിനെ തുടർന്നുണ്ടായ തർക്കവുമാണു തുടക്കം. കുട്ടികൾ തമ്മിലുണ്ടായ തർക്കത്തിൽ കുടുംബാംഗങ്ങൾ ഇടപെട്ടതോടെയാണു പോർവിളിയും ഏറ്റുമുട്ടലും ഉണ്ടായത്.
വാഹനത്തിൽ ഇടിവള, ഹെൽമറ്റ് പോലുള്ള ആയുധങ്ങളുമായി എത്തിയ സംഘം ആക്രമണം അഴിച്ചു വിടുകയായിരുന്നു.
ഏറ്റുമുട്ടലിൽ അഞ്ചു പേർക്കു പരുക്കേറ്റു. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി.പരുക്കേറ്റവർ നൽകിയ പരാതിയെത്തുടർന്നു പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നു പൊലീസ് പറഞ്ഞു.
മുൻപു ക്രിക്കറ്റ് കളിക്കിടെ വടിവാളുമായിയെത്തി ഭീഷണി മുഴക്കിയ സംഘമാണ് ഉറവക്കുഴയിൽ ഉണ്ടായ ആക്രമണത്തിനു പിന്നിലും എന്നാണു പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]