ഓണക്കൂർ∙ പാമ്പാക്കുട പഞ്ചായത്ത് പത്താം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി സി.എസ്.ബാബുവിനു വോട്ട് ചെയ്യണമെന്ന ഫ്ലെക്സ് ബോർഡ് മാറ്റി ‘ആദരാഞ്ജലികൾ’ എന്ന ബോർഡ് സ്ഥാപിക്കുമ്പോൾ കോൺഗ്രസ് പ്രവർത്തകരിൽ ദുഃഖം തളംകെട്ടി.
ഇന്നലെ, വോട്ടെടുപ്പു ദിവസം പുലർച്ചെ രണ്ടരയ്ക്ക് ഹൃദയാഘാതത്തെ തുടർന്നായിരുന്നു ബാബുവിന്റെ വേർപാട്. ഓണക്കൂർ ഗവ.
യുപി സ്കൂളിലെ പോളിങ് ബൂത്ത് മതിലിൽ സി.എസ്. ബാബുവിന്റെ മരണത്തെ തുടർന്നു തിരഞ്ഞെടുപ്പു മാറ്റിവച്ചെന്നുള്ള നോട്ടിസ് പതിച്ചിട്ടുണ്ട്.
അതു കണ്ടപ്പോഴാണു വോട്ടർമാരിൽ പലരും സ്ഥാനാർഥിയുടെ മരണവാർത്തയറിഞ്ഞത്. തലേന്നു രാത്രി പോലും വോട്ടഭ്യർഥനയുമായി പ്രചാരണ രംഗത്തുണ്ടായിരുന്നു ബാബു.
രാത്രി ഒന്നര വരെ വീട്ടിൽ കൂടിയാലോചനകളിൽ ബാബു സജീവമായിരുന്നുവെന്ന് യുഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ സജി ഓണക്കൂറും വാർഡ് പ്രസിഡന്റ് എൽദോ എം. പോളും പറഞ്ഞു.
ഓണക്കൂർ ജംക്ഷൻ നിറയെ ബാബുവിന്റെ മുഖമുള്ള പോസ്റ്ററുകളാണ്.
തിരഞ്ഞെടുപ്പു മാറ്റിവച്ചെങ്കിലും പോസ്റ്ററുകളൊന്നും നീക്കിയിട്ടില്ല. അതിനിടയിൽ ബാബുവിന് ആദരാഞ്ജലികൾ അർപ്പിച്ച ഒരു ബോർഡ് മാത്രം വേറിട്ടുനിന്നു.
ഗ്രാമ പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പാണു മാറ്റിയത്. ജില്ല, ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള വോട്ടെടുപ്പ് ഓണക്കൂർ ഗവ.
യുപി സ്കൂളിലെ ബൂത്തിൽ നടന്നു. വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി സി.ബി.രാജീവ് വോട്ടെടുപ്പു ദിവസം സജീവമായി രംഗത്തുണ്ടായിരുന്നു.
ജില്ല, ബ്ലോക്ക് പഞ്ചായത്തുകളിലേക്കു തിരഞ്ഞെടുപ്പു നടക്കുന്നുണ്ടല്ലോ. അവിടേക്കു പരമാവധി വോട്ടുറപ്പാക്കണം, രാജീവ് പറഞ്ഞു.
ഇനി പുതിയ വിജ്ഞാപനം വന്ന ശേഷമേ ഈ വാർഡിലെ തിരഞ്ഞെടുപ്പ് നടക്കൂ.
ഇന്നലെ പുലർച്ചെ രണ്ടോടെ വീട്ടിൽവച്ച് അസ്വസ്ഥതകൾ ഉണ്ടായതോടെ പിറവം ജെഎംപി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ടാക്സ് പ്രാക്ടീഷനർ ആയിരുന്ന അദ്ദേഹം പിറവം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്, ഓർത്തഡോക്സ് സഭാ മാനേജിങ് കമ്മിറ്റിയംഗം, കണ്ടനാട് വെസ്റ്റ് സൺഡേ സ്കൂൾ ഇൻസ്പെക്ടർ, ഓണക്കൂർ സെന്റ് മേരീസ് ഓർത്തഡോക്സ് സൺഡേ സ്കൂൾ പ്രധാന അധ്യാപകൻ തുടങ്ങിയ ചുമതലകളും വഹിച്ചു.
സംസ്കാരം നാളെ 3നു വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം ഓണക്കൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ.
ഭാര്യ: തിരുവാങ്കുളം വാഴയ്ക്കാപ്പിള്ളിൽ സാലി (റിട്ട. പ്രധാന അധ്യാപിക).മക്കൾ: അമല (എൻജിനീയർ, യുകെ), അമൽ സ്കറിയ ബാബു (ആർക്കിടെക്ട്).
മരുമക്കൾ: ആരക്കുന്നം മൂലേത്തടത്തിൽ ജോവിഷ് (എൻജിനീയർ, യുകെ), വടകര തട്ടാംപറമ്പിൽ സ്മേര സാറാ (ക്യാപിറ്റൽ അസോഷ്യേറ്റ്സ്, പിറവം). ഇൗ ബൂത്തിൽ ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളുടെ വോട്ടെടുപ്പ് നടന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

