കുമ്പളം തേവര പാലം നിർമാണവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കാൻ ഫണ്ടിങ് ഏജൻസിയായ കിഫ്ബി രംഗത്ത്.
കരാറുകാരനെ എത്രയും പെട്ടെന്ന് തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ട് നിർമാണ ചുമതലയുള്ള കേരള റോഡ്സ് ഫണ്ട് ബോർഡിന് (കെആർഎഫ്ബി) കിഫ്ബി ഔദ്യോഗികമായി കത്ത് നൽകി. സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായ ശേഷം നേരത്തേ തന്നെ ടെൻഡർ നടപടികൾ ആരംഭിച്ചിരുന്നു.
തുടർന്ന് ‘ടെക്നിക് ബിഡ്’ തുറക്കുകയും ചെയ്തിരുന്നു. എന്നാൽ, ‘പ്രൈസ് ബിഡ്’ തുറക്കുന്ന ഘട്ടത്തിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരികയായിരുന്നു.
പുതിയ സർക്കാരിന്റെ നിലപാടിന്റെ അടിസ്ഥാനത്തിലാണ് ‘ബിഡ്’ തുറക്കുന്നത് കെആർഎഫ്ബി മാറ്റിവെച്ചത്. നിലവിൽ 3 കരാറുകാരാണ് ഈ പദ്ധതിക്കായുള്ളത്.
‘പ്രൈസ് ബിഡ്’ തുറന്നാൽ മാത്രമെ അന്തിമമായി കരാറുകാരനെ നിശ്ചയിക്കാൻ സാധിക്കൂ. മുൻമന്ത്രി കെ.ബാബുവിന്റെ നിവേദനത്തെത്തുടർന്ന്, കരാറുകാരനെ എത്രയും വേഗം പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി കെആർഎഫ്ബിയോട് നിർദേശിച്ചിരുന്നു.
രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും രേഖാമൂലമുള്ള കത്ത് ലഭിക്കാത്തതിനാൽ തുടർനടടികൾ വൈകുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഫണ്ടിങ് ഏജൻസിയായ കിഫ്ബി നേരിട്ട് ഇടപെട്ട് കത്ത് നൽകിയിരിക്കുന്നത്.
101.32 കോടി രൂപയാണ് പദ്ധതിയുടെ പുതുക്കിയ സാമ്പത്തികാനുമതി. രണ്ടു വർഷമാണ് ഇതിന്റെ നിർമാണ കാലാവധി.
അതേസമയം, 2016 ലെ ബജറ്റിൽ പ്രഖ്യാപിച്ച ഈ പദ്ധതി ഒരു ദറ്റാണ്ടോളമായി വൈകുന്നതിന് കാരണം കെആർഎഫ്ബിയുടെയും സംസ്ഥാന സർക്കാരിന്റെയും നിലപാടുകളാണെന്ന് എംപി ഹൈബി ഈഡന്റെ ചോദ്യത്തിന് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ പാർലമെന്റിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരുന്നു. ഉൾനാടൻ ജലഗതാഗത വകുപ്പിൽ നിന്നുള്ള എൻഒസി ലഭിക്കാൻ വൈകിയതുമായി ബന്ധപ്പെട്ട
ചോദ്യത്തിന മറുപടിയായാണ് കേന്ദ്രമന്ത്രി ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

