കൊച്ചി∙ കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയിസ് അസോസിയേഷന്റെ നേതൃത്വത്തിൽ കുസാറ്റ് സിൻഡിക്കേറ്റ് യോഗം ഉപരോധിച്ചു. അസിസ്റ്റന്റ് എൻജിനീയർ തസ്തികയിൽ സർവകലാശാല സർവീസിൽ ഉള്ള ജീവനക്കാർക്ക് നൽകിവന്ന പ്രമോഷൻ വൈസ് ചാൻസിലർ ഏകപക്ഷീയമായി തടഞ്ഞു വെച്ചതിനെ തുടർന്നാണ് ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
അസിസ്റ്റന്റ് എൻജിനീയർ തസ്തികയിൽ പി എസ് സി റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ തൽസ്ഥിതി തുടരുന്നതിന് നിലവിൽ തടസ്സമില്ല എന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിലനിൽക്കെയാണ് വൈസ് ചാൻസലർ ഈ തസ്തികയിലേക്കുള്ള പ്രമോഷൻ തടഞ്ഞു വച്ചിരിക്കുന്നതെന്നു അസോസിയേഷൻ ആരോപിച്ചു.
ജീവനക്കാരുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് വിസിയും സിൻഡിക്കേറ്റ് അംഗങ്ങളും സംഘടന പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ഈ മാസം തന്നെ ചേരുന്ന അടുത്ത സിൻഡിക്കേറ്റ് യോഗത്തിൽ വിഷയം ചർച്ച ചെയ്യാമെന്ന ധാരണയുടെ അടിസ്ഥാനത്തിൽ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. അസോസിയേഷൻ പ്രസിഡന്റ് മെറിമോൾ എ ജെ, സെക്രട്ടറി ജിതിൻ ടി പി, കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ഹരിലാൽ, സെനറ്റ് അംഗം ഡോ.
റെജിൽ ടി, സിനേഷ് എ എസ്, പ്രഭാകരൻ പി ടി എന്നിവർ പ്രതിഷേധ പ്രകടനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

