കൂത്താട്ടുകുളം∙ എംസി റോഡിൽ ചോരക്കുഴിയിലും കൂത്താട്ടുകുളം– പാലാ റോഡിൽ മാരുതി കവലയിലും വാഹനങ്ങൾ അപകടത്തിൽ പെട്ടു. ചോരക്കുഴിയിൽ നിയന്ത്രണം നഷ്ടപ്പെട്ട
ലോറി പെട്ടിക്കടയിൽ ഇടിച്ചു കയറി. കോട്ടയം ഭാഗത്തു നിന്നും എത്തിയ ലോറി ചോരക്കുഴിയിൽ സ്ഥാപിച്ച ട്രാഫിക് ക്യാമറയ്ക്കു സമീപമാണ് അപകടത്തിൽ പെട്ടത്. ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ആർക്കും പരുക്കില്ല.
റോഡരികിലെ തണൽ മരത്തിൽ ഇടിച്ച ശേഷം ലോറി പെട്ടിക്കടയിൽ ഇടിച്ച് കയറുകയായിരുന്നു.
പെട്ടിക്കട പൂർണമായും തകർന്നു. ആർക്കും പരുക്കില്ല. കൂത്താട്ടുകുളം- പാലാ റോഡിൽ മാരുതി കവലയിൽ നിയന്ത്രണം നഷ്ടപ്പെട്ട
കാർ, ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി. വാഹത്തിൽ ഉണ്ടായിരുന്ന അഞ്ചു മാസം പ്രായമുള്ള കുട്ടിക്ക് പരുക്കേറ്റു. കുട്ടിയെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൂടുതൽ ചികിത്സയ്ക്കായി മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
രാവിലെ എട്ടേമുക്കാലോടെയാണ് സംഭവം. പാലാ ഭാഗത്തു നിന്നും കൂത്താട്ടുകുളത്തേക്കു വരികയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. തൂത്തുക്കുടിയിൽ നിന്നും വീഗാലാൻഡിലേക്കു വിനോദയാത്ര പോവുകയായിരുന്ന 8 അംഗ സംഘമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേൽക്കൂരയിലെ കമ്പി കാറിനകത്തേക്കു തുളച്ചു കയറിയെങ്കിലും മറ്റുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

