കൊച്ചി∙ കുണ്ടന്നൂരിലെ നാഷനൽ സ്റ്റീൽ കമ്പനിയിൽ തോക്കു ചൂണ്ടി 80 ലക്ഷം രൂപ മുഖംമൂടി സംഘം കവർന്നു. ഒരാൾ പിടിയിൽ.
വടുതല സ്വദേശിയായ സജിയാണു(30) പിടിയിലായത്. നോട്ടിരട്ടിപ്പുമായി ബന്ധപ്പെട്ടാണു സംഭവമെന്നു പൊലീസ് പറയുന്നു.
80 ലക്ഷം രൂപ കൊടുത്താൽ 1.10 കോടിയായി മടക്കി കിട്ടും എന്ന വാഗ്ദാനം നൽകി എത്തിയവർക്കു പണം കൈമാറാൻ ഒരുങ്ങുന്നതിനിടെയാണു മുഖംമൂടി സംഘമെത്തി പണം തട്ടിയെടുത്തതു കടന്നത്. തോപ്പുംപടി സ്വദേശി സുബിന്റേതാണു സ്റ്റീൽ കമ്പനി.
‘ട്രേഡ് പ്രോഫിറ്റ് ഫണ്ടെ’ന്ന പേരിലായിരുന്നു തട്ടിപ്പിനു കളമൊരുക്കിയത്.
കസ്റ്റഡിയിലുള്ള സജി വഴി പരിചയപ്പെട്ട ജോജി, ജിഷ്ണു എന്നീ എറണാകുളം സ്വദേശികളുമായാണു നോട്ട് ഇരട്ടിപ്പിക്കാൻ ഇടപാട് ഉറപ്പിച്ചിരുന്നത്.
ഇവർ ഉച്ചയ്ക്കു ശേഷം മൂന്നോടെ കമ്പനിയിലെത്തി. പണം ഇവരുടെ മുന്നിൽ വച്ച് എണ്ണി തീർക്കുന്നതിനിടെ പൊടുന്നനെ മുഖംമൂടി ധരിച്ച 4 പേർ കടയ്ക്ക് ഉള്ളിലേക്ക് എത്തുകയായിരുന്നു.
വടിവാൾ വീശിയും തോക്കു ചൂണ്ടിയും ഇവർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ കമ്പനിയിലെ ജീവനക്കാർ ഓടി രക്ഷപ്പെട്ടു.
തട്ടിയെടുത്ത പണവുമായി സംഘം കുണ്ടന്നൂർ ഭാഗത്തെത്തി മരട് റോഡിലേക്കു തിരിഞ്ഞു കടന്നുകളഞ്ഞു. കാറിന്റെ നമ്പർ കറുത്ത തുണികൊണ്ട് മറച്ചിരുന്നു.
ബഹളത്തിനിടെ ജോജിയും ജിഷ്ണുവും മുങ്ങി. അങ്കലാപ്പിലായി നിന്നുപോയ സജിയെ സുബിനും മറ്റു ജീവനക്കാരും ചേർന്നു പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
സജിയെ എറണാകുളം എസിപി പി.രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിശദമായി ചോദ്യം ചെയ്തു. സജിക്കു സംഘവുമായി നേരിട്ടു ബന്ധമില്ലെന്ന നിഗമനത്തിലാണു പൊലീസ്.
കമ്പനിയിലെ സിസിടിവി ക്യാമറകൾ പ്രവർത്തന രഹിതമാണ്.
സമീപത്തെ സിസിടിവികളിൽ നിന്നുള്ള ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് ഊർജിതാന്വേഷണം ആരംഭിച്ചു. വാഹനം പോയ വഴി കണ്ടു പിടിക്കാൻ നഗരാതിർത്തികളിൽ വാഹന പരിശോധന കർശനമാക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]