
കൊച്ചി ∙ ഓർമയുറയ്ക്കും മുൻപേ കാണാമറയത്തായ പെറ്റമ്മയെ 4 പതിറ്റാണ്ടിനിപ്പുറം കണ്ടെത്തി മകൾ. എറണാകുളം സെന്റ് തെരേസാസ് കോളജിനോടു ചേർന്ന് അന്നുണ്ടായിരുന്ന അനാഥാലയത്തിൽ നിന്നു 42 വർഷം മുൻപ് ബെൽജിയം ദമ്പതികൾ ദത്തെടുത്ത നിഷയാണ് പെറ്റമ്മയെ തേടി കൊച്ചിയിലെത്തിയത്.
കഴിഞ്ഞ ദിവസം മനോരമ ന്യൂസ് ചാനൽ നൽകിയ വാർത്തയെത്തുടർന്ന് സാറാമ്മയെന്ന ആ അമ്മയെ നിഷ ഒടുവിൽ കണ്ടെത്തി.വാർത്തയിൽ നിന്നു നിഷയെ തിരിച്ചറിഞ്ഞത് അർധസഹോദരൻ ബിനോയ് ചാക്കോയാണ്. തൃശൂരിലെ ഒരു വയോജന കേന്ദ്രത്തിലായിരുന്നു ആ കണ്ടുമുട്ടൽ.
1983ൽ മുളന്തുരുത്തിയിൽ നിന്നു നിഷയെ ബന്ധുക്കൾ അനാഥാലയത്തിൽ എത്തിക്കുമ്പോൾ അന്നു താനും ഒപ്പമുണ്ടായിരുന്നുവെന്നു ബിനോയ് ഓർക്കുന്നു.
42 വർഷത്തിനിപ്പുറം അമ്മയെ അടുത്തറിഞ്ഞപ്പോൾ, മനസ്സിൽ കോറിയിട്ടിരുന്ന ചോദ്യങ്ങളെല്ലാം മകൾ മായ്ച്ചുകളഞ്ഞ് കൺനിറഞ്ഞു കണ്ടു. അപ്പോഴും ഓർമകളിൽ എവിടെയോ മകളെ തേടുകയായിരുന്നു സാറാമ്മ.
ഭർത്താവ് യോസിനെയും മകൾ റായയെയും നിഷ അമ്മയ്ക്കു പരിചയപ്പെടുത്തി.
ബെൽജിയം ദമ്പതികളായ മാർട്ടീനിയും എറിക്കുമാണ് 1983 ഡിസംബർ 31നു കുഞ്ഞിനെ ദത്തെടുത്തത്. 6 മാസം പ്രായമുള്ളപ്പോൾ കിട്ടിയ കുഞ്ഞിനു നിഷയെന്ന പേര് അന്നു നൽകിയതു സിസ്റ്റർ തെരേസിറ്റയും സിസ്റ്റർ ബ്രിജിറ്റുമായിരുന്നു.
വളർത്തി വലുതാക്കിയ മാർട്ടീനി, എറിക് എന്നിവരിൽ നിന്നാണു കൊച്ചിയെക്കുറിച്ചും അവിടത്തെ അനാഥാലയത്തെക്കുറിച്ചും നിഷ മനസ്സിലാക്കിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]