
വൈപ്പിൻ∙ കുടിയിറക്കൽ ഭീഷണിക്കെതിരെ മുനമ്പം ഭൂ സംരക്ഷണ സമിതി നടത്തി വരുന്ന സമരം 300 ദിവസം പിന്നിട്ടു. ഇന്നലെ ഉപവാസം കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ.തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു.ചെട്ടിക്കാട് സെന്റ് ആന്റണീസ് പള്ളി വികാരി ഫാ.ബെന്നി വാഴക്കൂട്ടത്തിൽ സമരക്കാരെ ഷാൾ അണിയിച്ചു.
ഭൂസംരക്ഷണ സമിതി രക്ഷാധികാരി ഫാ.ആന്റണി സേവ്യർ തറയിൽ, വേളാങ്കണ്ണി മാതാ പള്ളി സഹ വികാരിമാരായ ഫാ.ആന്റണി തോമസ് പോളക്കാട്ട്, ഫാ.മോൻസി വർഗീസ് അറക്കൽ , ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി പാലക്കൽ, വൈസ് ചെയർമാൻ ജോസഫ് ബെന്നി കുറുപ്പശ്ശേരി, നാഷനൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റിസ് ജില്ലാ ട്രഷറർ ബിജോയ് ആന്റു സ്രാമ്പിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
വൈകിട്ട് നടന്ന ഐക്യദാർഢ്യ സമാപന സമ്മേളനം ആക്ട്സ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി പാലക്കൽ അധ്യക്ഷത വഹിച്ചു.
മാർത്തോമ്മ സഭ വികാരി ജനറൽ ഡോ.സി.എ.വർഗീസ്,നാഷനൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റിസ് ജില്ലാ പ്രസിഡന്റ് കോശി ജോർജ്,വൈസ് പ്രസിഡന്റ് കെ.എ. രാജൻ,കേരള കോൺഗ്രസ്– എം സംസ്ഥാന സെക്രട്ടറി ടോമി കെ.തോമസ്, ജില്ലാ പ്രസിഡന്റ് ടോമി ജോസഫ്, സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം ജോയ് മുളവരിക്കൽ, നിയോജക മണ്ഡലം പ്രസിഡന്റ് ജോസി പി.തോമസ്, നാഷനലിസ്റ്റ് കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ്,ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ഷോൺ ജോർജ്,സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്, ജില്ലാ പ്രസിഡന്റ് കെ.എസ്.ഷൈജു,മേഖല വൈസ് പ്രസിഡന്റ് ശങ്കരൻകുട്ടി, കുഡുംബി സേവാ സമാജം സംസ്ഥാന സെക്രട്ടറി പി.എം.ശുചീന്ദ്രൻ, കെആർഎൽസിബിസി സെക്രട്ടറി ഡോ.ജിജു അറക്കത്തറ ഭൂ സംരക്ഷണ സമിതി രക്ഷാധികാരി ഫാ.ആന്റണി സേവ്യർ തറയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]