
ഗ്രീസ് അടിക്കാനായി വർക് ഷോപ്പിലെത്തിയ മിനിലോറിയിൽ മലമ്പാമ്പ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അങ്കമാലി ∙ എംസി റോഡിൽ വേങ്ങൂരിൽ ഗ്രീസ് അടിക്കാനായി വർക് ഷോപ്പിലെത്തിയ മിനിലോറിയുടെ കാബിന്റെ അടിയിൽ മലമ്പാമ്പിനെ കണ്ടെത്തി. ശനിയാഴ്ച രാവിലെ ഷാപ്പുംപടിയിലെ വർക് ഷോപ്പിലെത്തിയ മിനിലോറിയിലാണു പാമ്പിനെ കണ്ടത്. പാമ്പിനെ വനപാലകർ പിടികൂടി വനത്തിൽ തുറന്നുവിട്ടു. വേങ്ങൂരിലെ മാർബിൾ സ്ഥാപനത്തിന്റെ മിനിലോറിയാണിത്. തോടിന്റെ അരികിൽ സ്ഥിതിചെയ്യുന്ന സ്ഥാപനത്തിൽ പാർക്ക് ചെയ്തിരുന്ന മിനിലോറിയിൽ തോട്ടിൽ നിന്നു പാമ്പ് കയറിയെന്നാണു നിഗമനം.