കൊച്ചി∙ ട്വന്റി 20 ലോകകപ്പ് ഫൈനൽ ആവേശത്തെ സ്കൂൾ മുറ്റത്തെത്തിച്ച് കലൂർ ഗ്രീറ്റ്സ് സ്കൂൾ. സ്കൂൾ ഗ്രൗണ്ടിൽ സജ്ജമാക്കിയ വലിയ സ്ക്രീനിലാണു മത്സരം തത്സമയം പ്രദർശിപ്പിച്ചത്.
ആർപ്പുവിളികളും കയ്യടിയുമായി സ്കൂളിലെ വിദ്യാർഥികളും സുഹൃത്തുക്കളും അധ്യാപകരും രക്ഷിതാക്കളുമായി നൂറുകണക്കിനാളുകളാണു ഗ്രൗണ്ട് നിറഞ്ഞത്. ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചതോടെ ‘സഞ്ജു, സഞ്ജു’ വിളികളുമായി സഞ്ജു സാംസൺ ആരാധകരുടെ ആവേശം അണപൊട്ടി.
ഇന്ത്യൻ ടീമിനു പിന്തുണയറിയിച്ചു ടീം ജഴ്സിയണിഞ്ഞാണു കാണികളിലേറെയും എത്തിയത്. കുട്ടികളിൽ ദേശസ്നേഹവും സ്പോർട്സിനോടുള്ള ഇഷ്ടവും വളർത്തുന്നതിനാണു ലൈവ് സ്ട്രീമിങ് ഒരുക്കിയതെന്നു സ്കൂൾ പ്രിൻസിപ്പൽ ബെലിൻഡ വിവേര പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

