ആലുവ∙ വനിതാ ദിനത്തിൽ ‘മരണക്കിണർ’ സന്ദർശിക്കുന്നവരുടെ കയ്യടി വാങ്ങി അസം സ്വദേശിനി ലക്ഷ്മി രാഗേഷ്. ആലുവ മണപ്പുറത്ത് നഗരസഭ നടത്തുന്ന ശിവരാത്രി വ്യാപാര മേളയിലെ മരണക്കിണറിൽ കുത്തനെ ചരിഞ്ഞ പ്രതലത്തിലൂടെ കാറും ബൈക്കും ഓടിക്കുന്ന അഭ്യാസികളുടെ സംഘത്തിലെ ഏക വനിതയാണ് ലക്ഷ്മി (29).
കഠിന പരിശീലനത്തിനു ശേഷം 10 വർഷം മുൻപാണ് ഈ രംഗത്തു വന്നത്. കുടുംബം പോറ്റാൻ ജീവൻ പണയംവച്ചു ലക്ഷ്മി നടത്തുന്ന അഭ്യാസ പ്രകടനങ്ങൾ ശ്വാസം അടക്കിപ്പിടിച്ചേ കാണാനാകൂ.
ഒരു മകനും മകളും അടങ്ങിയതാണ് ലക്ഷ്മിയുടെ കുടുംബം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

