മൂവാറ്റുപുഴ∙ നഗരസഭ ടൗൺഹാളിന്റെ നവീകരണ പ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിലായതോടെ നഗരത്തിന്റെ പ്രൗഢമായ അടയാളം നാശത്തിന്റെ വക്കിൽ. നിലവിൽ ജീർണാവസ്ഥയിലുള്ള ടൗൺ ഹാൾ കെട്ടിടവും പരിസരവും മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഉപയോഗശൂന്യമായ ഇലക്ട്രിക് ഉപകരണങ്ങൾ, തുരുമ്പിച്ച ഫർണിച്ചർ, പഴയ വാഹന ഭാഗങ്ങൾ എന്നിവ ടൗൺഹാളിന് പിന്നിൽ കുമിഞ്ഞുകൂടിയിരിക്കുകയാണ്.
നവീകരണം വൈകുന്നതോടെ ടൗൺഹാളിന്റെ പിൻഭാഗം പൂർണമായും കാടുമൂടിയ നിലയിലാണ്. കെട്ടിടത്തിന്റെ പിൻഭാഗം അതീവ അപകടാവസ്ഥയിലാണെന്നും ഏതു നിമിഷവും ഇടിഞ്ഞുവീഴാറായ അവസ്ഥയിലാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
ടൗൺഹാൾ നവീകരണത്തിനായി ഒന്നരക്കോടി രൂപയുടെ പദ്ധതിയാണ് നഗരസഭ ആവിഷ്കരിച്ചത്.
പദ്ധതി ആവിഷ്കരിച്ച് പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും പുതിയ പാലം വരുമെന്ന പ്രഖ്യാപനമുണ്ടായതോടെയാണു അനിശ്ചിതത്വം ഉടലെടുത്തത്. 2024-25 സാമ്പത്തിക വർഷത്തിൽ വകയിരുത്തിയ 50 ലക്ഷം രൂപയുടെയും 2025-26 സാമ്പത്തിക വർഷത്തിൽ വകയിരുത്തിയ ഒരുകോടി രൂപയും ഉൾപ്പെടെ 1.50 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾക്കാണ് ഇവിടെ തുടക്കമിട്ടത്. ഇതിനിടെയാണ് ടൗൺഹാളിനു സമീപത്തു കൂടി നഗരത്തിൽ പുതിയ പാലം പ്രഖ്യാപിച്ചത്.
ടൗൺഹാളിന് സമീപത്തുകൂടി പാലം വരുമ്പോൾ നിലവിലെ കെട്ടിടം പൊളിച്ചുനീക്കേണ്ട
അവസ്ഥ വരുമോയെന്ന ആശങ്കയാണ് നവീകരണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ കാരണം. വർഷാവർഷം അറ്റകുറ്റപ്പണികൾക്കായി ലക്ഷങ്ങൾ ചെലവാക്കുന്നതല്ലാതെ ടൗൺഹാളിന് കാര്യമായ മാറ്റമൊന്നും ഉണ്ടാകാറില്ലെന്ന് ആക്ഷേപമുണ്ട്.ടൗൺ ഹാൾ അറ്റകുറ്റപ്പണി നടത്തി നവീകരിക്കുന്നതിനു പകരം നിലവിലുള്ളത് പൊളിച്ച് പുതിയ ടൗൺഹാൾ ആധുനിക സൗകര്യങ്ങളുള്ള ടൗൺ ഹാൾ നിർമിക്കുന്നതിന് നഗരസഭ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ഇത്രയേറെ കാലപ്പഴക്കം വന്ന കെട്ടിടം
ഇനിയും ലക്ഷങ്ങൾ മുടക്കി അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കുവാൻ ശ്രമിച്ചാൽ അത് പാഴ്ച്ചെലവാകുമെന്നു മുന്നറിയിപ്പുകൾ ഉദ്യോഗസ്ഥ തലത്തിൽ തന്നെ ഉണ്ടായിരുന്നു. കോൺക്രീറ്റ് തൂണുകൾക്കു മുകളിൽ ടൗൺ ഹാൾ നിർമിക്കുകയും അടിഭാഗം പൂർണമായി പാർക്കിങ് സൗകര്യം ഒരുക്കുകയും ചെയ്യും വിധം രൂപരേഖ തയാറാക്കണമെന്നായിരുന്നു ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

