കൊച്ചി നഗരത്തിലെ ജനങ്ങൾക്ക് ആശ്വാസമായി സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ് നടന്നു. കലൂർ– കടവന്ത്ര റോഡിലുള്ള പ്രമുഖ ആരോഗ്യ സ്ഥാപനമായ മണപ്പുറം മാകെയർ മൾട്ടി സ്പെഷ്യാലിറ്റി ഡയഗ്നോസ്റ്റിക് ആൻഡ് പോളി ക്ലിനിക്കിന്റെ ആഭിമുഖ്യത്തിലാണ് ഈ ജനകീയ സൗജന്യ ക്യാമ്പ് സംഘടിപ്പിച്ചത്.
നിരവധി ആളുകളാണ് ആരോഗ്യ പരിശോധനകൾക്കായി ഇവിടെയെത്തിയത്. പൊതുജനങ്ങൾക്കിടയിൽ ആരോഗ്യ ബോധവൽക്കരണം ലക്ഷ്യമിട്ടാണ് ഇത്തരത്തിലുള്ള സാമൂഹിക പ്രതിബദ്ധതാ പരിപാടികൾക്ക് സ്ഥാപനം നേതൃത്വം നൽകുന്നത്.
വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും വിവിധ പരിശോധനകളും ക്യാമ്പിൽ ലഭ്യമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

