കൊച്ചി ∙ രാജ്യത്ത് വസ്ത്ര ഉപഭോഗം ഏറ്റവും കൂടിയ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്നും സംസ്ഥാനത്തിന്റെ നിക്ഷേപ സൗഹൃദ വ്യവസായ അന്തരീക്ഷം ഉപയോഗപ്പെടുത്തി റെഡി മെയ്ഡ് ഗാർമെന്റ്–ഫാഷൻ മേഖലയിലെ സുപ്രധാന ഉൽപാദന കേന്ദ്രമായി കൂടി കേരളത്തിനു മാറാൻ കഴിയുമെന്നും മന്ത്രി പി.രാജീവ്. അങ്കമാലി അഡ്ലക്സ് ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ നടക്കുന്ന ഐഎഫ്എഫ് ഫാഷൻ എക്സ്പോ – 2026 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘കേരളത്തിൽ നിർമിക്കുന്ന വസ്ത്ര ബ്രാൻഡുകൾ ഇത്തവണത്തെ പ്രദർശനത്തിൽ ഉൾപ്പെടുത്തിയതിൽ അഭിമാനമുണ്ട്.
അമേരിക്കൻ താരിഫ് വർധനവിന് ശേഷം രാജ്യത്തെ ഗാർമെന്റ് വ്യവസായം പുതിയ വിപണികൾ തേടുന്ന നിർണായക ഘട്ടത്തിലൂടെയാണ് കടന്നു പോവുന്നത്. വസ്ത്ര–ലൈഫ്സ്റ്റൈൽ ഉൽപന്നങ്ങളിലെ ശക്തമായ ആഭ്യന്തര ആവശ്യകത കേരളത്തിന് ഉൽപാദനത്തിലൂടെ പ്രയോജനപ്പെടുത്താനും നേട്ടമുണ്ടാക്കാനുമുള്ള വഴി തുറക്കുകയാണ്.
ഇതിന് ഐഎഫ്എഫ് പോലുള്ള ട്രേഡ് പ്ലാറ്റ്ഫോമുകൾ നിർമാതാക്കളെയും വ്യാപാരികളെയും ബന്ധിപ്പിക്കുന്നതിൽ നിർണായകമാണ്’ – മന്ത്രി പറഞ്ഞു.
ഐഎഫ്എഫ് ഡയറക്ടർ സമീർ മൂപ്പൻ അധ്യക്ഷത വഹിച്ചു. അങ്കമാലി എംഎൽഎ റോജി എം.
ജോൺ, ഐഎഫ്എഫ് എക്സ്പോ ഡയറക്ടർമാരായ പി.പി.സാദിഖ്, സമീർ മൂപ്പൻ, പി.വി.ഷാനവാസ്, ഷാനിർ ജോനകശ്ശേരി, പി.വി.ഷഫീക്ക്, പ്രമോദ് ചന്ദ്രൻ (ട്വിൻ ബേർഡ്സ്), ശിവദാസ് (കാലിക്കറ്റ് ഫാബ്രിക്സ്), മുജീബ് റഹ്മാൻ (ഫാമില ), വി.എം.എച്ച്.അഹമ്മദുള്ള, അയ്യൂബ് ഖാൻ എന്നിവർ സംസാരിച്ചു.കൊൽക്കത്ത, ജയ്പുർ, സുറത്ത്, മുംബൈ എന്നിവിടങ്ങളിലെ പ്രധാന ഫാഷൻ ഹബ്ബുകളടക്കം 200-ലധികം ബ്രാൻഡുകൾ പങ്കെടുക്കുന്നുണ്ട്. കേരളത്തിലെ ഫാഷൻ വ്യാപാരത്തിനുള്ള ശക്തമായ ബി ടു ബി വേദിയാണ് എക്സ്പോ.
3000-ത്തിലധികം ബിസിനസ് സന്ദർശകരാണ് എക്സ്പോയിൽ എത്തിചേരുക. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

