എളങ്കുന്നപ്പുഴ ∙ ഹൈക്കോടതി വിധിയനുസരിച്ചു പാർക്കിങ് കേന്ദ്രം ഒരുക്കിയിട്ടും റോ–റോയിൽ കയറാൻ വൈപ്പിൻ ജെട്ടിയിൽ എത്തുന്ന വാഹനങ്ങൾ റോഡിൽ തന്നെ. പാർക്കിങ് ഏരിയയിൽ സ്വകാര്യ വാഹനങ്ങളെ പ്രവേശിപ്പിച്ച കൊച്ചി കോർപറേഷൻ ഹൈക്കോടതി വിധി മറന്ന മട്ടാണ്.
സാമൂഹിക പ്രവർത്തകനായ ജോണി വൈപ്പിൻ നടത്തിയ നിയമയുദ്ധത്തിനൊടുവിലാണു വൈപ്പിൻ ബസ് സ്റ്റാൻഡിൽ റോ–റോ വാഹനങ്ങൾക്കായി പാർക്കിങ് ഏരിയ സ്ഥാപിച്ചത്.
റോ–റോയിൽ കയറാനെത്തുന്ന വാഹനങ്ങൾ വൈപ്പിൻ മുനമ്പം സംസ്ഥാനപാതയിൽ കിലോമീറ്ററുകൾ നീണ്ടു കിടക്കുന്നത് പതിവ് കാഴ്ചയായി.
തൊട്ടുരുമ്മി കിടക്കുന്ന വാഹനങ്ങൾ റോഡരികലെ വീടുകളിൽ നിന്നു മറ്റു വാഹനങ്ങൾക്കു കടന്നു പോകാനാവാത്ത വിധം കിടക്കുന്നത് നാട്ടുകാരുമായി വാക്കുതർക്കത്തിനും കയ്യാങ്കളിക്കും വഴിയൊരുക്കുന്നു. റോഡിൽ കിടക്കുന്ന വാഹനങ്ങളിൽ നിന്നു വെള്ളക്കുപ്പിയും ഭക്ഷണ പാക്കറ്റുകളും പുറത്തേക്കെറിയുന്നതും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.
വാഹനങ്ങൾ കൂടുന്നതോടെ വൈപ്പിൻ ബസ് സ്റ്റാൻഡിലേക്കു വരേണ്ട
ബസുകൾ പലതും എത്താനാകാത്തത് അവിടെ കാത്തു നിൽക്കുന്ന യാത്രക്കാരെ നട്ടം തിരിക്കുകയാണ്. കാൽനടയായി ഗോശ്രീ ജംക്ഷനിലെത്തിയാണ് പലപ്പോഴും യാത്രക്കാർ ബസിൽ കയറുന്നത്. പാർക്കിങ് ഏരിയയിൽ റോറോ വാഹനങ്ങളെ പ്രവേശിപ്പിച്ചാൽ പ്രശ്ന പരിഹാരമാകും.
കോർപറേഷൻ അലസത തുടരവെ അതിന് ആര് മുൻകൈ എടുക്കും എന്ന ചോദ്യം ഉയരുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]