അങ്കമാലി ∙ കേരള ജെം ആൻഡ് ജ്വല്ലറി ഷോ അങ്കമാലി അഡ്ലക്സ് ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ തുടങ്ങി. കല്യാൺ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ ടി.എസ്.
കല്യാണരാമൻ ഉദ്ഘാടനം ചെയ്തു. യുഎഇ, സൗദി, ബഹ്റൈൻ, കുവൈത്ത്, ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ നിന്ന് ഇവിടെയെത്തുന്ന വിദേശ ഉപഭോക്താക്കൾ ആഭരണവ്യാപാര മേഖലയിലെ ഗതിമാറ്റത്തിന്റെയും വളർച്ചയുടെയും സൂചനയാണെന്ന് ടി.എസ്.കല്യാണരാമൻ പറഞ്ഞു.
കല്യാൺ ജ്വല്ലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് കല്യാണരാമൻ, ജോസ് ആലുക്കാസ് ജ്വല്ലറി മാനേജിങ് ഡയറക്ടർ ജോൺ ആലുക്ക, പ്രോഗ്രാം ഡയറക്ടറും പിജെ പ്ലാറ്റിനം മാനേജിങ് ഡയറക്ടറുമായ മിൽട്ടൻ ജോസ്, കെജിജെഎസ് മാനേജിങ് ഡയറക്ടർ പി.വി.ജോസ്, ഡയറക്ടർമാരായ സുമേഷ് വാദ്ര, ക്രാന്തി നാഗ്വേക്കർ, കർണാടക ജ്വല്ലറി ഫെഡറേഷൻ ചെയർമാൻ ശ്രീകാന്ത് കാരി എന്നിവർ പ്രസംഗിച്ചു.
പരമ്പരാഗത കരകൗശലവും ആധുനിക നിർമാണ സാങ്കേതികവിദ്യയും ഒന്നിക്കുന്ന വേദിയാണ് ഇത്തവണത്തെ എക്സ്പോ.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 183 എക്സിബിറ്റർമാർ പങ്കെടുക്കുന്ന മേളയിൽ സ്വർണം, ഡയമണ്ട്, പ്ലാറ്റിനം, വെള്ളി ആഭരണങ്ങളുടെ പുതിയ കലക്ഷനുകളോടൊപ്പം അത്യാധുനിക യന്ത്രസാമഗ്രികളും ജ്വല്ലറി സാങ്കേതികവിദ്യയുടെ വിവിധ മോഡലുകളും പ്രദർശനത്തിനുണ്ട്. 14, 18 കാരറ്റ് ആഭരണങ്ങളുടെ പ്രദർശനവും എക്സ്പോയിലുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

