കൊച്ചി∙ പച്ചാളത്ത് റെയിൽവേ ട്രാക്കിൽ ആട്ടുകല്ല് കണ്ടെത്തിയ സംഭവം ട്രെയിൻ അട്ടിമറി ശ്രമമെന്ന സംശയത്തിൽ അന്വേഷണം. വെള്ളിയാഴ്ച പുലർച്ചെ നാലരയോടെയാണ് പച്ചാളം പാലത്തിനു സമീപം ആട്ടുകല്ല് കണ്ടത്.
ആ സമയം ഇതുവഴി കടന്നുപോയ മൈസൂരു– കൊച്ചുവേളി എക്സ്പ്രസ് ട്രെയിനിലെ ലോക്കോ പൈലറ്റാണ് ട്രാക്കിനു നടുവിൽ ആട്ടുകല്ല് കിടക്കുന്നതു കണ്ടത്. ആട്ടുകല്ലിന് വലുപ്പം കുറവായിരുന്നതിനാൽ ട്രെയിൻ അതിന് മുകളിലൂടെ കടന്നുപോയി. തുടർന്ന് ലോക്കോ പൈലറ്റ് വിവരം റെയിൽവേ കൺട്രോൾ റൂമിൽ അറിയിച്ചു.
ആർപിഎഫും നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള അധികൃതരും സ്ഥലത്തെത്തി കല്ല് ട്രാക്കിൽ നിന്നു മാറ്റി.
പൊലീസിനെയും വിവരം അറിയിച്ചു. ട്രാക്കിൽ ആട്ടുകല്ലിനു സമീപം നായയുടെ ജഡം ചിതറിയ നിലയിൽ കണ്ടെത്തിയിരുന്നു. ഡോഗ് സ്ക്വാഡ്, ഫൊറൻസിക് വിഭാഗം എന്നിവർ ഇന്നലെ സംഭവ സ്ഥലത്തു പരിശോധന നടത്തി.
ട്രെയിൻ അപകടപ്പെടുത്താൻ ശ്രമിച്ചുവെന്ന വകുപ്പ് ചുമത്തി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സമീപത്തു നിന്നു സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ലഭിക്കാനുള്ള സാധ്യത പരിശോധിക്കുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

