പിറവം ∙ മിഷേലിന്റെ മരണം കൊലപാതകമാണെന്നും സിബിഐ അന്വേഷണം നടത്തി കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഓർത്തഡോക്സ് സഭ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 8 വർഷവും ചരമ വാർഷിക ദിനത്തിൽ നടത്തിവരുന്ന പ്രതിഷേധ യോഗം 8ന് നടക്കും. മിഷേലിന്റെ മൃതദേഹം സംസ്കരിച്ച ഇടവക പള്ളിയായ മുളക്കുളം കർമ്മേൽക്കുന്ന് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ രാവിലെ 9.30 ന് മിഷേൽ അനുസ്മരണവും പ്രതിഷേധ യോഗവും നടക്കും.
ഓർത്തഡോക്സ് സഭ ട്രസ്റ്റി റോണി വർഗീസ് ഉദ്ഘാടനം ചെയ്യും. വികാരി ഫാ.
ജോസ് തോമസ് അധ്യക്ഷത വഹിക്കും. പള്ളി ട്രസ്റ്റി തോമസ് മല്ലിപ്പുറം, സെക്രട്ടറി ജോസഫ് ജോർജ്, ഓർത്തഡോക്സ് സഭ യുവജന പ്രസ്ഥാനം സെക്രട്ടറി ജേക്കബ് തമ്പി, സണ്ടേസ്കൂൾ ഹെഡ്മാസ്റ്റർ മാത്യു മല്ലിപ്പുറം എന്നിവർ സംസാരിക്കും.
2017 മാർച്ച് 5 ന് വൈകുന്നേരം കലൂർ പള്ളിയിൽ നിന്നും കാണാതായ മിഷേലിനെ പിറ്റേന്ന് കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അന്വേഷണത്തിൽ ലോക്കൽ പൊലീസ് വീഴ്ച വരുത്തിയതു മൂലം നിയമസഭയിൽ അനൂപ് ജേക്കബ് എംഎൽഎ ആവശ്യപ്പെട്ട പ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു.
എന്നാൽ 8 വർഷമായിട്ടും കേസിൽ പുരോഗതി ഉണ്ടായിട്ടില്ലെന്നും ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണം വരണമെന്നുമാണ് മിഷേലിന്റെ പിതാവ് ഷാജി വർഗീസും കുടുംബവും ആവശ്യപ്പെടുന്നത്. മിഷേലിന്റെ ദുരൂഹ മരണം സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തിയെങ്കിൽ മാത്രമേ യഥാർത്ഥ വസ്തുത പുറത്തു വരികയുള്ളൂവെന്ന നിലപാടിലാണ് ഓർത്തഡോക്സ് സഭയും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

