തൃക്കാക്കര ∙ തൃക്കാക്കര ഗവ. മോഡൽ എൻജിനീയറിങ് കോളജിന്റെ വാർഷിക ടെക്നോ മാനേജീരിയൽ ഫെസ്റ്റായ ‘എക്സൽ–2025’ ന്റെ ഭാഗമായി 24 മണിക്കൂർ നീണ്ടുനിൽക്കുന്ന ‘ഹാക്ക് ഫോർ ടുമോറോ’ ഹാക്കത്തൺ സംഘടിപ്പിച്ചു.
കീ വാല്യു പ്രോഡക്റ്റ് ഡവലപ്പ്മെന്റ് സ്ഥാപനത്തിന്റെ ചീഫ് ടെക്നോളജിക്കൽ ഓഫിസർ കെ. പ്രശാന്ത് നായർ, കളമശേരി ബോസ്റ്റൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്സ് സെയിൽസ് – മാർക്കറ്റിങ് ഹെഡ് എം.ധനേഷ്, ബിഗ് 4 എംഎൻസി അസോഷ്യേറ്റ് ഡയറക്ടർ എൻ.ജി.മാധവൻ ചേർന്ന് ഉദ്ഘാടനം ചെയ്തു.
‘എക്സൽ–2025’ ജനറൽ സെക്രട്ടറി രോഹിത് ജോസ് സ്വാഗത പ്രസംഗം നടത്തി.
രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പ്രസ്തുത പങ്കെടുത്തു. ‘എക്സൽ–2025 ടെക് ഫെസ്റ്റ്’ ജനുവരി 9, 10, 11 തീയതികളിലാണ് നിശ്ചയിച്ചിരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

