കൊച്ചി ∙ തൃശൂരിൽ താൻ മാതാവിനു സമർപ്പിച്ച കിരീടത്തിൽ ചെമ്പ് തപ്പി പോയവർ ശബരിമലയിലെ സ്വർണ മോഷണത്തിൽപ്പെട്ട് ഏതു കുഴിയിലാണു വീണു കിടക്കുന്നതെന്ന് എല്ലാവർക്കും അറിയാമെന്നു കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പുതുക്കലവട്ടത്തു കോർപറേഷൻ 27-ാം ഡിവിഷനിലെ എൻഡിഎ സ്ഥാനാർഥി കെ.എസ്.
രാജേഷിന്റെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആൽത്തറ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം രാജ്യത്ത്, പ്രത്യേകിച്ചു കേരളത്തിൽ നിർബന്ധമായും നടപ്പാക്കണം. അതു വോട്ടിങ് സമ്പ്രദായം ശുദ്ധീകരിക്കുന്നതിന് ആവശ്യമാണ്.
രാഷ്ട്രീയം മറന്നു നാം ജീവിക്കുന്ന മണ്ണിനു വേണ്ടിയാണു വോട്ട് ചെയ്യേണ്ടത്. അല്ലെങ്കിൽ ജനാധിപത്യ സംവിധാനങ്ങൾ തകരാറിലാകും.
കേരളത്തിൽ രാഷ്ട്രീയത്തിന് അതീതമായി മാറ്റം വന്നു. മോദി സർക്കാരിന്റെ ഭരണ നേട്ടം തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഏരിയ പ്രസിഡന്റ് സിമിലേഷ് അധ്യക്ഷത വഹിച്ചു.
ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, സ്ഥാനാർഥികളായ എം.ജി.നിമിഷ, ദിവ്യ ജയപ്രകാശ്, കെ.കെ.
പീതാംബരൻ, മനോജ് കുമാർ, പ്രിയ പ്രവീൺ, ആർ.ശ്വേത, ശാന്ത വിജയൻ, പാർട്ടി ഭാരവാഹികളായ ശശിധരൻ, പുതുക്കലവട്ടം ബാലചന്ദ്രൻ, സനൽ ബോബ് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

