കൊച്ചി ∙ വെള്ളമില്ലാത്തതിനെ തുടർന്നു കലൂർ ബസ് സ്റ്റാൻഡിലെ ശുചിമുറി പൂട്ടി. കുഴൽക്കിണറിൽ നിന്നുള്ള വെള്ളമാണു ശുചിമുറിയിൽ ഉപയോഗിച്ചു കൊണ്ടിരുന്നത്.
എന്നാൽ കുഴൽക്കിണറിൽ നിന്നു വെള്ളം കിട്ടാതായതിനെ തുടർന്നാണു ശുചിമുറിയുടെ പ്രവർത്തനം തടസ്സപ്പെട്ടത്. ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർ ഉൾപ്പെടെയുള്ളവർ ഇതോടെ പ്രതിസന്ധിയിലായി. കോർപറേഷൻ കരാർ നൽകിയ കരാറുകാരൻ ടാങ്കർലോറിയിൽ വെള്ളമെത്തിച്ചാണു ശുചിമുറി പ്രവർത്തിപ്പിച്ചിരുന്നത്.
എന്നാൽ ഇതു വലിയ ബാധ്യതയായതോടെ വെള്ളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു കരാറുകാരൻ കോർപറേഷനു കത്തു നൽകി.
എന്നാൽ ഇതുവരെയും വെള്ളം ലഭ്യമാക്കിയിട്ടില്ല. തുടർന്നാണു ശുചിമുറി അടച്ചുപൂട്ടിയത്. കലൂർ ബസ്റ്റാൻഡിൽ വരുന്ന ബസ് യാത്രക്കാരും ജീവനക്കാരും മറ്റു പൊതുജനങ്ങളും പ്രാഥമികാവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന ശുചിമുറിയാണിത്.
അതിഥിത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരും വ്യാപകമായി ആശ്രയിക്കാറുണ്ട്. കലൂർ പ്രദേശത്തു മറ്റൊരിടത്തും പൊതുശുചിമുറി ഇല്ല.
ശുചിമുറി പ്രവർത്തിപ്പിക്കാനുള്ള അടിയന്തര നടപടി കോർപറേഷൻ സ്വീകരിക്കണമെന്നു കൗൺസിലർ എം.ജി.
അരിസ്റ്റോട്ടിൽ പറഞ്ഞു. സമീപത്തു പ്രവർത്തിക്കുന്ന അറവുശാലയിലെ ടാങ്കിൽ നിന്നു ശുചിമുറിയുടെ പ്രവർത്തനത്തിന് ആവശ്യമായ വെള്ളം ലഭ്യമാക്കണമെന്നും അല്ലെങ്കിൽ ബദൽ സൗകര്യങ്ങൾ കോർപറേഷൻ ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]