
ട്രാഫിക് പരിഷ്കാരം നോക്കുകുത്തി; പൈപ്ലൈൻ ജംക്ഷനിലെ കുരുക്ക് ഒഴിയുന്നില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കളമശേരി∙ ഇടപ്പള്ളി –പൂക്കാട്ടുപടി റോഡിൽ പൈപ്ലൈൻ ജംക്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപ്പാക്കിയ പരിഷ്കാരം കൂടുതൽ കുരുക്കിലേക്കു യാത്രക്കാരെ തള്ളിയിട്ടിരിക്കുകയാണ്. ജംക്ഷൻ കുറുകെ കടക്കുന്നതിനു പകരം തയാറാക്കിയ യുടേണിൽ വാഹനങ്ങൾക്കു തിരിയാൻ ബുദ്ധിമുട്ടാണ്. തകർന്ന റോഡും വെള്ളക്കെട്ടുമാണ് ഇവിടെ ഗതാഗതക്കുരുക്കുണ്ടാക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ ശ്രദ്ധയിൽ പലപ്രാവശ്യം ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും നന്നാക്കാൻ നടപടി ഇല്ലെന്നു കൗൺസിലർ പ്രമോദ് തൃക്കാക്കര പറഞ്ഞു.