പെരുമ്പാവൂർ ∙ കണ്ടന്തറയിലെ ഭായി കോളനിയിൽ ലഹരി വ്യാപനത്തിനെതിരെ പ്രതിഷേധിച്ച പൊതുപ്രവർത്തകൻ പുള്ളാട്ട് ഷെരീഫിനെ (52) അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്യുകയും 20 പേർക്കെതിരെ കേസെടുക്കുകയും ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി പ്രവാഹം. ഷെരീഫിന്റെ ഭാര്യയും വെങ്ങോല പഞ്ചായത്ത് പ്രസിഡന്റുമായ ഷെമിത ഷെരീഫ് , എൽദോസ് കുന്നപ്പിള്ളി എംഎൽഎ, ജില്ലാ പഞ്ചായത്ത് അംഗം പി.എ.മുക്താർ എന്നിവർ പൊലീസ് നടപടിക്കെതിരെ മുഖ്യമന്ത്രിക്കു പരാതി നൽകി.
കൂടാതെ വെങ്ങോല, വാഴക്കുളം പഞ്ചായത്തിലെ ജനപ്രതിനിധികളും വിവിധ സംഘടനകളും മുഖ്യമന്ത്രിക്കു പരാതി നൽകി.
കള്ളക്കേസിൽ കുടുക്കി: ഷെമിത
കണ്ടന്തറയിലെ ലഹരി വ്യാപനവും അക്രമങ്ങളും അനധികൃത നിർമാണങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയതിന്റെ പ്രതികാരമാണു കള്ളക്കേസിൽ കുടുക്കി ഭർത്താവിനെ പൊലീസ് ജയിലിലടച്ചതെന്നു വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് ഷെമിത ഷെരീഫ് മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ ആരോപിച്ചു. പ്രദേശം ലഹരി കച്ചവടക്കാരുടെ കേന്ദ്രമായി മാറുന്നതിനെതിരെ പ്രതികരിക്കുന്നവരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയും കള്ളക്കേസും എടുത്തും നിർവീര്യമാക്കുന്ന നടപടിയാണു പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
പൊലീസിന്റെ ഭീഷണി ഉള്ളതിനാൽ നാട്ടുകാരിൽ പലരും ഒളിവിലാണ്. ലഹരി മാഫിയയ്ക്കു കൂട്ടുനിൽക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഷെമിത ഷെരീഫ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
എയ്ഡ് പോസ്റ്റും എസ്ഐടിയും വേണം: എംഎൽഎ
കണ്ടന്തറയിലെ ലഹരി വ്യാപനത്തിലും കളളക്കേസെടുക്കുന്നതിലും സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയോഗിച്ച് അന്വേഷിക്കണമെന്നും പ്രദേശത്ത് പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു.
അനധികൃത കെട്ടിട നിർമാണം വ്യാപകമാണ്.
വീടുകളിൽ നിന്നുള്ള ശുചിമുറി മാലിന്യം തോട്ടിലേക്ക് ഒഴുക്കുകയാണ്. പ്രദേശത്ത് ഒട്ടേറെ കച്ചവടങ്ങളും ലഹരിമരുന്നു വിൽപനയും പെൺവാണിഭ സംഘങ്ങളും ഉണ്ട്.
നിയമവിരുദ്ധ പ്രവർത്തനം ചോദ്യം ചെയ്ത പ്രദേശത്തെ ചെറുപ്പക്കാർക്കെതിരെ കേസെടുത്തു. ഇക്കാര്യം സർക്കാർ അന്വേഷിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
എക്സൈസും പൊലീസും നിർവീര്യം:പി.എ.മുക്താർ
ലഹരി വ്യാപനത്തിനും അക്രമങ്ങൾക്കും എതിരെ പ്രതികരിക്കുന്നവരെ നിർവീര്യമാക്കുന്ന സമീപനമാണ് പൊലീസിന്റെതെന്നു പി.എ.മുക്താർ പരാതിയിൽ പറഞ്ഞു.എംഎൽഎമാരായ എൽദോസ് കുന്നപ്പിള്ളിയും പി.വി.ശ്രീനിജിനും നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകളുടെ വിളിച്ചു കൂട്ടിയിരുന്നു.
ഇതിന്റെ തുടർ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിലാണ് പൊതുപ്രവർത്തകനായ പുള്ളാട്ട് ഷെരീഫിനെ അറസ്റ്റ് ചെയ്തത്.പെരുമ്പാവൂരിലെ എക്സൈസ് വകുപ്പ് നിർവീര്യമാണ്. ഭായി കോളനിയിലെ കെട്ടിട
ഉടമയായ ഒരു പൊലീസുകാരനെ ലഹരി മാഫിയ ബന്ധം ആരോപിച്ച് അടുത്തയിടെ സസ്പെൻഡ് ചെയ്തെന്നും അദ്ദേഹം പരാതിയിൽ പറഞ്ഞു.
‘ലഹരി മാഫിയയെ നിയന്ത്രിക്കണം’
ലഹരി – പെൺവാണിഭ സംഘത്തെ നിയന്ത്രിക്കാൻ അധികാരികൾ തയാറാവണമെന്ന് ലഹരി വിരുദ്ധ പോരാട്ടം ചെയർമാൻ ടി.എം.സാദിഖ്, കൺവീനർ കെ.എ. നൗഷാദ് എന്നിവർ ആവശ്യപ്പെട്ടുഭായി കോളനിയിൽ ഒരാഴ്ചയിൽ 25 ലക്ഷത്തോളം രൂപയാണ് ഇത്തരം കാര്യങ്ങൾക്ക് ചെലവഴിക്കുന്നതെന്നാണു അനൗദ്യോഗിക വിവരം.
ഇതിന്റെ പങ്ക് പറ്റുന്നവർ ലഹരി വിരുദ്ധ പ്രവർത്തകർക്കെതിരെ കള്ളക്കേസ് നൽകുകയും അവർക്ക് അനുകൂലമായി പൊലീസ് സംവിധാനം മാറുകയും ചെയ്യുന്നത് ആപൽക്കരമാണെന്നു സംഘടന ചൂണ്ടിക്കാട്ടി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

