മൂവാറ്റുപുഴ∙ ‘ഞങ്ങൾക്കൊപ്പം ഡാൻസ് ചെയ്യാമോ മാഡം’ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ ഓണാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ റൂറൽ ജില്ല പൊലീസ് മേധാവി എം. ഹേമലതയോട് ഒരു പൊലീസ് ഉദ്യോഗസ്ഥൻ വെറുതേ ചോദിച്ചതാണ്.
‘അതിനെന്താ പാട്ടിട്ടോളൂ’ എന്നായിരുന്നു മറുപടി.മുടിയിൽ മുല്ലപ്പൂ മാല ചൂടി കസവു സാരിയുടുത്ത് മലയാളി മങ്കയായി എത്തിയ റൂറൽ ജില്ല പൊലീസ് മേധാവി പൊലീസുകാർക്ക് ഒപ്പം തമിഴ്പാട്ടിനു കിടിലൻ നൃത്ത ചുവടുകൾ വയ്ക്കുന്നതാണ് പിന്നെ കണ്ടത്. അങ്ങനെ മൂവാറ്റുപുഴയിൽ പൊലീസ് ഓണം കളറായി.
ഓണാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാൻ പൊലീസ് സ്റ്റേഷനിൽ എത്തിയ എം.
ഹേമലതയെ വാദ്യമേളങ്ങളോടെയാണു പൊലീസ് ഉദ്യോഗസ്ഥർ സ്വീകരിച്ചത്. ഓണാഘോഷങ്ങളിൽ പങ്കെടുത്ത് ഓണസദ്യയും ഉണ്ടതിനു ശേഷമാണു എസ്പി തിരികെ പോയത്. ഞാറയ്ക്കൽ പൊലീസ് സംഘടിപ്പിച്ച ഓണാഘോഷത്തിന് അതിഥിയായി എത്തിയ എസ്പി ചെണ്ടയിലും ഒരു കൈ നോക്കി. പൊലീസുകാർ അവതരിപ്പിച്ച മേളം മുറുകിയതോടെയാണ് ചെണ്ടയും കോലും ചോദിച്ചു വാങ്ങി അതിൽ പങ്കു ചേർന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]