കാക്കനാട് ∙ ജില്ലാ ഭരണ കേന്ദ്രത്തിലെ ജനപ്രതിനിധി ആകുന്നതു ഗ്ലാമറാണ്. കലക്ടറേറ്റിലെ എല്ലാ പൊതു ചടങ്ങുകളിലും വേദിയിൽ ഇരിപ്പിടം ഉറപ്പ്.
കലക്ടർ ഉൾപ്പെടെ ഉദ്യോഗസ്ഥർക്കിടയിൽ പ്രത്യേക പരിഗണന. തൃക്കാക്കര നഗരസഭയിൽ കലക്ടറേറ്റ് ഉൾപ്പെടുന്ന മാവേലിപുരം വാർഡ് സ്വന്തമാക്കാൻ പോർക്കളത്തിൽ പയറ്റുന്നത് 5 വനിതകൾ.
കലക്ടറേറ്റിനു പുറമേ ജില്ലാ പഞ്ചായത്ത്, നഗരസഭ ഓഫിസ്, കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റി, ഇഎംഎസ് ലൈബ്രറി, കാക്കനാട് കമ്യൂണിറ്റി ഹാൾ, എംആർഎ ഹാൾ ഉൾപ്പെടെ ഒട്ടേറെ പ്രമുഖ സ്ഥാപനങ്ങളും മാവേലിപുരം വാർഡിലുണ്ട്.
ടീനു ജിപ്സൺ (യുഡിഎഫ്), അശ്വതി മഹേഷ് (എൽഡിഎഫ് സ്വത.), ലക്ഷ്മി മോഹൻ (എൻഡിഎ), ഡോ.അന്നമ്മ ഉമ്മൻ (ട്വന്റി 20), രാജേശ്വരി ജയദേവൻ (സ്വത.) എന്നിവരാണ് സ്ഥാനാർഥികൾ. യുഡിഎഫിന്റെ സിറ്റിങ് വാർഡാണ്.
പഴയ മലേപ്പള്ളി വാർഡിൽ നിന്ന് ഏതാനും ഭാഗം പുതിയ മാവേലിപുരം വാർഡിൽ ഉൾപ്പെടുന്നു. ഒട്ടേറെ വിഐപി വോട്ടുകളുള്ള മേഖലയാണ്.
മേൽക്കൈയുണ്ടെന്നാണ് യുഡിഎഫ് സ്ഥാനാർഥി ടീനു ജിപ്സന്റെ അവകാശ വാദം. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും യുഡിഎഫ് ജയിച്ച വാർഡെന്നതും അനുകൂല ഘടകം.
ഇക്കുറി വാർഡ് പിടിച്ചെടുക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയാണ് എൽഡിഎഫിനുള്ളത്.
കോൺഗ്രസ് അനുഭാവ കുടുംബത്തിൽ നിന്നു സ്ഥാനാർഥിയെ കണ്ടെത്തിയത് ആ വകയിൽ കുറെ വോട്ടുകൾ കൂടി പ്രതീക്ഷിച്ചാണ്. തങ്ങളുടെ സ്ഥാനാർഥി ലക്ഷ്മി മോഹൻ മികച്ച മുന്നേറ്റം നടത്തുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
ഭവന സന്ദർശനം ഉൾപ്പെടെ പൂർത്തിയാക്കിയ ബിജെപി സ്ഥാനാർഥി വോട്ടർമാരെ വീണ്ടും നേരിൽക്കാണാനുള്ള പര്യടനത്തിലാണ്. മാവേലിപുരം പാർപ്പിട
മേഖലയിലെ വോട്ടുകൾ ഡോ.അന്ന ഉമ്മനെ തുണയ്ക്കുമെന്നാണ് ട്വന്റി 20യുടെ പ്രതീക്ഷ. സ്വതന്ത്ര സ്ഥാനാർഥി രാജേശ്വരി ജയദേവൻ സിപിഎം തൃക്കാക്കര ലോക്കൽ കമ്മിറ്റി മുൻ അംഗമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

