കൊച്ചി∙ എഐടിയുസി സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗവും പ്രൈവറ്റ് മോട്ടോർ തൊഴിലാളി ഫെഡറേഷൻ നേതാവുമായ ജോയ് ജോസഫ് (73) അന്തരിച്ചു. മോട്ടോർ തൊഴിലാളി യൂണിയൻ (എഐടിയുസി) സംസ്ഥാന വൈസ് പ്രസിഡന്റാണ്.
പ്രൈവറ്റ് ബസ് തൊഴിലാളി ഫെഡറേഷൻ എറണാകുളം ജില്ലാ സെക്രട്ടറിയാണ്.കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് മുൻ ഡയറക്ടറും നിലവിൽ ജില്ലാ ഉപദേശക സമിതി അംഗവുമാണ്.
സിപിഐ എറണാകുളം മണ്ഡലം കമ്മിറ്റി അംഗം, പാലാരിവട്ടം ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം കുന്നുംപുറം ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. ഓട്ടോറിക്ഷ തൊഴിലാളികളെയും കണ്ടെയ്നർ തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിലും സജീവമായി പ്രവർത്തിച്ചിരുന്നു.ചേരാനല്ലൂർ ഇടയക്കുന്നം ജയകേരളക്ക് സമീപം കാവാലംകുഴി വീട്ടിലാണ് താമസം.
സംസ്കാരം ബുധൻ ഉച്ചക്ക് 12 ന് ചേരാനല്ലൂർ സെന്റ് ജെയിംസ് പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ: ആനി ജോസഫ്, മക്കൾ: റാണി, റിനി, റിജോ മരുമക്കൾ : സിജോ.ജെറിൻ, സ്നേഹ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]