തൃപ്പൂണിത്തുറ ∙ ഓണത്തിരക്കിലേക്ക് കടന്ന് തൃപ്പൂണിത്തുറ. പൂക്കളും ഓണത്തപ്പൻമാരും നഗരവീഥികൾക്കിരുവശവും നിരന്ന് കഴിഞ്ഞു.
കടകളിൽ കഴിഞ്ഞ ഞായർ മുതൽ തിരക്ക് കൂടി വരുന്നുണ്ട്. 2 ദിവസമായി മഴ മാറിനിന്നതു വിപണിയെ ഉഷാറാക്കി.
വിവിധ തരത്തിലുള്ള കിഴിവുകളാണ് ഓണം വിപണിയിൽ വ്യാപാരികൾ നൽകുന്നത്. അത്തം മുതൽ പൂക്കളുടെ കച്ചവടം തുടങ്ങിയെങ്കിലും ഇനിയുള്ള ദിവസങ്ങളിലാണ് കച്ചവടം കൂടുതൽ നടക്കുന്നതെന്ന് കടക്കാർ പറയുന്നു.
അത്തത്തിനു പിറ്റേന്ന് മുതൽ കഴിഞ്ഞ ദിവസം വരെ പെയ്ത മഴ വിപണിയെ ചെറുതായി ബാധിച്ചിട്ടുണ്ട്.
അത്തം ദിനത്തിൽ 250 രൂപയായിരുന്നു ഒരു കിലോഗ്രാം മഞ്ഞ ജമന്തിപ്പൂവിനു വില. അത് ഇന്നലെ പല കടകളിലും 150 രൂപ വരെ എത്തി.
ഓറഞ്ച് ജമന്തിയും കിലോഗ്രാം 200 ആയിരുന്നതു 150 രൂപയിലേക്കു താഴ്ന്നു. വാടാമല്ലി 500 രൂപയായിരുന്നത് 350 രൂപയായി കുറഞ്ഞു. തമിഴ്നാട്ടിലെ പൂ മാർക്കറ്റിൽ വില കുറഞ്ഞു പൂക്കൾ ലഭിച്ചത് കാരണമാണ് തൃപ്പൂണിത്തുറയിലെ വിലയും കുറച്ചത് എന്നും കച്ചവടം കുറഞ്ഞത് മൂലമാണ് വില കുറച്ചത് എന്നും കച്ചവടക്കാർ പറയുന്നു.
മുൻപ് സ്റ്റാച്യു ജംക്ഷൻ കേന്ദ്രീകരിച്ചിരുന്ന പൂ വിപണി ഇപ്പോൾ ലായം റോഡിന്റെ ഇരുവശത്തുമാണു നടക്കുന്നത്.
കിഴക്കേക്കോട്ട, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലും പൂക്കൾ വിൽപനയ്ക്കുണ്ട്. വിവിധ തരത്തിലുള്ള ഓണത്തപ്പൻമാരും നഗരത്തിൽ എത്തിയിട്ടുണ്ട്.
5 എണ്ണത്തിന്റെ സെറ്റിന് 200 രൂപയാണ് വില. ഒരെണ്ണം മാത്രം മതിയെങ്കിൽ 50 രൂപയ്ക്കു ലഭിക്കും.
1200 രൂപയുടെ വലിയ ഓണത്തപ്പനും ലഭ്യമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]