കാക്കനാട്∙ നിത്യേനെയെന്നോണം ഗതാഗതക്കുരുക്ക് രൂക്ഷമാകുകയാണ് കാക്കനാട് റോഡിൽ. മെട്രോ റെയിൽ നിർമാണം പുരോഗമിക്കുന്നുണ്ടെങ്കിലും ബദൽ ഗതാഗത സംവിധാനത്തിലെ പോരായ്മയാണ് കുരുക്കിനു കാരണം. കുന്നുംപുറം ജംക്ഷൻ മുതൽ ആലിൻചുവട് വരെ പലപ്പോഴും വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്.
3 റോഡുകൾ സന്ധിക്കുന്ന കുന്നുംപുറം ജംക്ഷനിൽ രാവിലെയും വൈകിട്ടും വൻ ഗതാഗതക്കുരുക്കാണ്. ഇവിടെ നിന്ന് ആരംഭിക്കുന്ന കുരുക്ക് പടമുകൾ, കമ്പിവേലി, വാഴക്കാല, ചെമ്പുമുക്ക്, പാടിവട്ടം ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു.
പടമുകൾ ജംക്ഷനിൽ നിന്ന് പാലച്ചുവടിലേക്ക് തിരിയുന്ന റോഡിൽ വലിയ കുഴി എടുത്തിരിക്കുന്നതിനാൽ ഇവിടെ വാഹനങ്ങൾക്ക് തിരിഞ്ഞു കയറാൻ ബുദ്ധിമുട്ടാണ്.
പാലച്ചുവട് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ പടമുകളിലെ പ്രധാന റോഡിലേക്ക് പ്രവേശിക്കുമ്പോൾ പാലച്ചുവടിലേക്ക് തിരിയേണ്ട വാഹനങ്ങൾ റോഡിൽ കാത്തു കിടക്കേണ്ടി വരുന്നു.
ഇതു വാഹന നിരയ്ക്ക് നീളം വയ്ക്കാൻ കാരണമാകുന്നു. സിവിൽ ലൈൻ റോഡിന്റെ മധ്യഭാഗത്ത് മെട്രോ റെയിലിനുള്ള തൂണുകളുടെ നിർമാണം നടക്കുന്നതിനാൽ ഇരുഭാഗത്തു ഇരുമ്പ് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
ഇതുമൂലം റോഡിന്റെ ഇരുഭാഗങ്ങളിലും വീതി കുറവാണ്. വലിയ വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്.
ഇതു ചെറിയ വാഹനങ്ങളുടെ ഗതാഗതത്തെയും ബാധിക്കുന്നു.
വാഴക്കാല മൊറാർജി ഗ്രൗണ്ട് ഭാഗത്തെ ഇടറോഡിൽ നിന്നു പ്രധാന റോഡിലേക്ക് വാഹനങ്ങൾ കയറുമ്പോഴും കുരുക്ക് അനുഭവപ്പെടാറുണ്ട്. വാഴക്കാല മൂലേപ്പാടം റോഡ് സിവിൽ ലൈൻ റോഡിൽ ചേരുന്ന ഭാഗത്തും ചെമ്പുമുക്ക് ജംക്ഷനിലും കുരുക്ക് പതിവാണ്.
ഇൻഫോപാർക്ക്, സ്മാർട്സിറ്റി, പ്രത്യേക സാമ്പത്തിക മേഖല, കലക്ടറേറ്റ് ഉൾപ്പെടുന്ന ജില്ലാ ഭരണകേന്ദ്രം എന്നിവിടങ്ങളിലേക്ക് പോകേണ്ട ആയിരക്കണക്കിനു ജീവനക്കാരും മറ്റാവശ്യങ്ങൾക്കു പോകുന്നവരുമാണ് രാവിലെയും വൈകിട്ടും വഴിയിൽ കുടുങ്ങുന്നത്.
കലക്ടറേറ്റ് സമുച്ചയത്തിലെ പല ഓഫിസുകളിലെയും ജീവനക്കാർ ഗതാഗതക്കുരുക്കിൽപെടുന്നതിനാൽ വൈകിയാണ് ഓഫിസിലെത്തി ഹാജർ രേഖപ്പെടുത്തുന്നത്.
ശമ്പളം നൽകുന്ന സ്പാർക്ക് അക്കൗണ്ടുമായി ഹാജർ നടപടിക്ക് ഓൺലൈൻ വഴി ബന്ധമുള്ളതിനാൽ ഗതാഗതക്കുരുക്കു മൂലം ഹാജർ നഷ്ടപ്പെടുമോയെന്ന ആശങ്കയും പല ജീവനക്കാർക്കുമുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

