ബെംഗളൂരു ∙ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി യശ്വന്ത്പുര ക്യാമ്പസിലെ സാമ്പത്തികശാസ്ത്ര വിഭാഗവും ന്യൂഡൽഹിയിലെ ബയാസ് (BIAS) സ്ഥാപനവും സംയുക്തമായി സംഘടിപ്പിക്കുന്ന ബിഹേവിയറൽ ഇക്കണോമിക്സിനെക്കുറിച്ചുള്ള ത്രിദിന രാജ്യാന്തര സമ്മേളനം തുടങ്ങി. ക്രൈസ്റ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ, ഡോ.
ഫ്രാ. ജോസ് സി.സി.
ഉദ്ഘാടനം ചെയ്തു. കോൺഫറൻസ് ചെയർ ഡോ.
വിനീത് മോഹൻദാസ്, കൺവീനർ ഡോ. ജയേഷ് എം.പി., ഡോ.
കെ. ജയശങ്കർ റെഡ്ഡി (ഡീൻ, സ്കൂൾ ഓഫ് സോഷ്യൽ സയൻസസ്), ബയാസ് സ്ഥാപകൻ ശുഭബ്രത റോയ് എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിന്റെ ഒന്നാം ദിവസം ഹാർവാർഡ് സർവകലാശാലയിലെ പ്രൊഫ. കാസ്സ് സൺസ്റ്റൈൻ, ക്വീൻസ്ലാൻഡ് സർവകലാശാലയിലെ പ്രൊഫ.
ലയണൽ പേജ്, ജവഹർലാൽ നെഹ്റു സർവകലാശാലയിലെ പ്രൊഫ. സുജോയ് ചക്രബർതി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഡോ.
വിശാൽ സിംഗ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
തുടർന്ന് നടന്ന പാനൽ ചർച്ചയിൽ ‘1001 Stories’ ലെ ഉത്കർഷ് സിങ് മോഡറേറ്ററായി. പാനലിസ്റ്റുകളായി ഭുഷൺ കുമാർ (Fractal Analytics), മോണിഷ് ഖന്ദേറിയ (ANZ), പ്രത്യുഷ ഗോവിന്ദരാജു (CSBC) എന്നിവർ പങ്കെടുത്തു.
പിന്നീട് പ്രത്യുഷ ഗോവിന്ദരാജു (CSBC), ഡിവ്യാനി ഡിഡ്ഡി, സാനിക മെഹ്ത എന്നിവർ നേതൃത്വം നൽകിയ ബിഹേവിയറൽ ഗവേഷണ ശിൽപശാല നടന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]